Associate Press
Around us

‘ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളുടെ നാടിനെ സഹായിക്കൂ’; അസം പ്രളയബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ഹിമാ ദാസ്

THE CUE

അസം പ്രളയദുരന്തബാധിതര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ കായിക താരം ഹിമാ ദാസ്. തങ്ങളുടെ സംസ്ഥാനത്ത് 33 ജില്ലകളില്‍ 30 എണ്ണവും വെള്ളത്തിലാണെന്നും വ്യക്തികളും കോര്‍പറേറ്റുകളും ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായങ്ങളുമായി മുന്നോട്ടുവരണമെന്നും ഹിമാദാസ് അഭ്യര്‍ത്ഥിച്ചു. തന്റെ മാസശമ്പളത്തിന്റെ പകുതി (ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ എച്ച്ആര്‍ ഓഫീസറാണ് ഹിമ) ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ശേഷമാണ് ഏഷ്യന്‍ ഗെയിംസ് മെഡലിസ്റ്റ് അഭ്യര്‍ത്ഥനയുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്.

പ്രളയത്തേത്തുടര്‍ന്ന് 15-ാളം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷക്കണക്കിനാളുകള്‍ക്കാണ് വീട് നഷ്ടമായി മാറിപാര്‍ക്കേണ്ടി വന്നത്. ബ്രഹ്മപുത്ര കരവിഞ്ഞൊഴുകിയതോടെ 4,100 ഗ്രാമങ്ങള്‍ വെള്ളത്തിലായി. 43 ലക്ഷം പേരെ പ്രളയം ബാധിച്ചു. 80,000 ഹെക്ടര്‍ കൃഷി നശിച്ചു. 24 ജില്ലകളിലായി 327 ദുരിതാശ്വാസ ക്യാംപുകള്‍ അധികൃതര്‍ തുറന്നിട്ടുണ്ട്. 17,000 പേരാണ് ക്യാംപുകളില്‍ മാത്രം കഴിയുന്നത്. ദുരന്ത നിവാരണ സേനയുടെ 380 ഭടന്‍മാരാണ് മേഖലയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ജൂലൈ 11നും 16നും ഇടയില്‍ പതിനായിരത്തോളം പേരെ എന്‍ഡിആര്‍എഫ് രക്ഷിച്ചു. ദുരന്തബാധിതര്‍ക്ക് മരുന്നും ഭക്ഷണവും കുടിവെള്ളവും എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മഴ തുടരുമെന്നും ബ്രഹ്മപുത്രയിലെ ജലനിരപ്പ് വീണ്ടുമുയരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അസം തലസ്ഥാനമായ ഗുവാഹട്ടിയും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT