Around us

ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യക്ക് 82-ാം സ്ഥാനം

ലോകത്ത് ഏറ്റവും സ്വാധീനമുള്ള പാസ്പോർട്ടുകളിൽ ഇന്ത്യൻ പാസ്‌പോർട്ടിന് 82-ാം സ്ഥാനം. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാറ്റ) വിവരങ്ങൾ പ്രകാരം ലണ്ടൻ ആസ്ഥാനമായ ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

ഇന്ത്യൻ പാസ്പോർട്ട് ഉപയോ​ഗിച്ച് ഇന്തോനേഷ്യ, മലേഷ്യ, തായ്‍ലൻഡ് ഉൾപ്പെടെയുള്ള 58 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാനാകും. പട്ടികയിൽ സിം​ഗപൂർ പാസ്പോർട്ടിനാണ് ഒന്നാംസ്ഥാനം. 195 രാജ്യങ്ങളിലേക്ക് സിം​ഗപ്പൂർ പാസ്പോർട്ട് ഉപയോ​ഗിച്ച് വിസ ഇല്ലാതെ സഞ്ചരിക്കാം. പാകിസ്താൻ 100-ാം സ്ഥാനത്താണുള്ളത്.

ഫ്രാൻസ്, ഇറ്റലി, ജർമനി, സ്പെയിൻ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. 192 രാജ്യങ്ങളിലേക്ക് ഈ രാജ്യങ്ങളിലുള്ളവർക്ക് വിസാ ഫ്രീ യാത്ര നടത്താം. 191 രാജ്യങ്ങളിൽ ‍പോകാൻ കഴിയുന്ന ഓസ്ട്രിയ, ഫിൻലാന്റ്, ഐർലാന്റ്, ലക്സംബർ​ഗ്, സൗത്ത് കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. യുകെ, ന്യൂസിലാൻഡ്, നോർവേ, ബെൽജിയം, ഡെൻമാർക്ക്, സ്വിറ്റ്സർലാൻഡ് എന്നിവർ നാലാം സ്ഥാനത്തുമെത്തി. ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങളാണ് അഞ്ചാം സ്ഥാനത്തുള്ളത്. വിസയില്ലാതെ 26 രാജ്യങ്ങളിലേക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന അഫ്‌ഗാനിസ്ഥാൻ ആണ് പട്ടികയിലെ അവസാന സ്ഥാനത്തുള്ളത്.

2006ൽ 58 രാജ്യങ്ങളിൽ മാത്രമേ വിസ ഫ്രീയായി സഞ്ചരിക്കാൻ സാധിക്കുമായിരുന്നുള്ളു. 2024 ആയപ്പോൾ ഇത് 111 രാജ്യങ്ങളായി ഉയർന്നിട്ടുണ്ട്. രാജ്യങ്ങൾ വിസ നയങ്ങൾ പുതുക്കുന്നതിന് അനുസരിച്ചാണ് പാസ്പോർട്ടുകളുടെ സ്വാധീനം സംബന്ധിച്ചുള്ള പട്ടികയും പുതുക്കുന്നത്.

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT