അതിര്‍ത്തിയില്‍ നിന്നും പിന്‍മാറുന്നതിന് ഇന്ത്യയും ചൈനയും ധാരണയായതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷമേഖലകളില്‍ നിന്നും പിന്‍മാറും. 40 സൈനികര്‍ കൊല്ലപ്പെട്ടുവെന്നത് വ്യാജവാര്‍ത്തയാണെന്ന് ചൈന വ്യക്തമാക്കി.
ഇന്നലെ നടന്ന കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. പത്ത്് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് തീരുമാനം. ഇന്നലെ രാവിലെ 11 മണിക്കാണ് ചര്‍ച്ച ആരംഭിച്ചത്. പിന്‍മാറ്റത്തിന് തയ്യാറാണെന്ന് ചൈന അറിയിച്ചതിന് ശേഷമാണ് ഇന്ത്യ ചര്‍ച്ചയില്‍ പങ്കെടുത്തത്.
ലഡാക്കിലെ സംഘര്‍ഷമേഖലകളില്‍ നിന്നും പിന്‍മാറുന്നതിനുള്ള നടപടി ക്രമം തീരുമാനിച്ചിട്ടുണ്ടെന്നാണ് കരസേന അറിയിച്ചിട്ടുള്ളത്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചൈനീസ് വിദേശകാര്യ വക്താവും ഇക്കാര്യം അറിയിച്ചു. 40 സൈനികര്‍ കൊല്ലപ്പെട്ടുവെന്നത് വ്യാജമാണെന്നും ചൈന അറിയിച്ചു.