ടീസ്റ്റ സെതള്‍വാദിന്റെ അറസ്റ്റിനെ അപലപിച്ച യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്താലാണിതെന്നും ടീസ്തയെയും രണ്ട് ഉദ്യോഗസ്ഥരെയും വിട്ടയക്കണമെന്ന മനുഷ്യാവകാശ കൗണ്‍സിലിന്റെ പരാമര്‍ശം അനുചിതമാണെന്നുമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
'ടീസ്റ്റ സെതള്‍വാദിനും മറ്റു രണ്ട് പേര്‍ക്കെതിരെയും എടുത്ത നിയമനടപടിക്കെതിരെ യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷന്റെ പ്രതികരണം കണ്ടു. ഈ പ്രതികരണം അനുചിതവും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ്,'വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
വ്യവസ്ഥാപിത നീതിന്യായ പ്രക്രിയയിലൂടെയാണ് നിയമലംഘനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ അതോരിറ്റി പ്രതികരിക്കുന്നത്. അത്തരം നിയമപരമായ നടപടികളെ ആക്ടിവിസത്തിനെതിരെയുള്ള വേട്ടയാടലായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വക്താവ് പറഞ്ഞു.
അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ടീസ്റ്റയുടെയും മറ്റു രണ്ട് പേരുടെയും അറസ്റ്റും അനുബന്ധ നടപടികളും ആശങ്കയുണ്ടാക്കുന്നതാണ്. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ അവരെ പീഡിപ്പിക്കുന്നതെന്നും എത്രയും വേഗം വിട്ടയക്കണമെന്നുമാണ് മനുഷ്യാവകാശ കൗണ്‍സില്‍ പറഞ്ഞത്.