Around us

മൂന്നാം ദിവസം 30 കേന്ദ്രങ്ങളില്‍ റെയ്ഡ്; അന്‍പുചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന

ബിഗില്‍ സിനിമയുടെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനുള്ള പരിശോധന ആദായനികുതി വകുപ്പ് തുടരുന്നു. അന്‍പുചെഴിയന്റെ വീട്ടിലും ഓഫീസുകളിലുമാണ് മൂന്നാം ദിവസം റെയ്ഡ് നടക്കുന്നത്. ബിഗിലിന്റെ നിര്‍മാതാക്കള്‍ക്ക് പണം കടം നല്‍കിയത് അന്‍പുചെഴിയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചെന്നൈയിലും മധുരയിലുമാണ് ഇന്ന് റെയ്ഡ് നടക്കുന്നത്. 30 കേന്ദ്രങ്ങളില്‍ ഒരേ സമയമാണ് റെയ്ഡ്. ഇന്നലെ കണക്കില്‍പ്പെടാത്ത 77 കോടി രൂപ കണ്ടെടുത്തെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചത്. ചെന്നൈ, മധുര എന്നിവിടങ്ങളിലായി ഫിനാന്‍ഷ്യരില്‍ നിന്ന് വസ്തുക്കളുടെ പ്രമാണങ്ങളും,പ്രോമിസറി നോട്ട്, ചെക്കുകള്‍ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്.

300 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായിട്ടാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നും ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബോക്‌സ് ഓഫീസില്‍ 300 കോടിയോളം രൂപ കളക്ട് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ചിത്രത്തിന്റെ നിര്‍മാതാവ്,നടന്‍, വിതരണക്കാരന്‍, ഫിനാന്‍ഷ്യര്‍ എന്നിവരുമായി ബന്ധപ്പെട്ട 38 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ചിത്രത്തിന്റെ വിതരണക്കാരനില്‍ നിന്നും ഒളിപ്പിച്ച രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തുടര്‍ച്ചയായി 30 മണിക്കൂര്‍ ചോദ്യം ചെയ്ത നടന്‍ വിജയിയെ ഇന്നിലെ രാത്രി ഒമ്പത് മണിയോടെയാണ് വിട്ടയച്ചത്. കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് മുടങ്ങിയ മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വിജയ് തിരിച്ചെത്തിയെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് ഇന്നലെ വൈകീട്ട് അറിയിച്ചത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT