ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ആരോഗ്യമേഖലയെ സഹായിക്കാന്‍ ആവശ്യപ്പെട്ട് പാകിസ്താനിലെ ജനങ്ങള്‍. ഇന്ത്യാ നീഡ് ഓക്‌സിജന്‍ എന്ന ഹാഷ്ടാഗാണ് പാക്‌സിതാന്‍ ട്വിറ്ററില്‍ ഇപ്പോൾ ട്രെന്‍ഡിംഗ്. ട്വീറ്റുകളിലൂടെ ഇന്ത്യയെ സഹായിക്കൂ എന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ജനങ്ങൾ ആവശ്യപ്പെടുകയാണ് . ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ തമ്മിലുള്ള എല്ലാ തര്‍ക്കങ്ങള്‍ക്കുമപ്പുറം ഇന്ത്യക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ പാക് ജനത കാണിച്ച കരുതല്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
അതെ സമയം രാജ്യത്ത് കൊവിഡ് രോഗികള്‍ ഉയര്‍ന്നു കൊണ്ടിരിക്കെ മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്‌സജിന്‍ ക്ഷാമം രൂക്ഷമാണ്. ദില്ലിയിലാണ് സ്ഥിതി കൂടുതൽ വഷളാകുന്നത് . ഗംഗ രാം ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ രൂക്ഷമായ 25 പേര്‍ മരിച്ചു. രണ്ടോ മൂന്നോ മണിക്കൂറികളിലേക്ക് മാത്രമുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ മാത്രമേ ആശുപത്രിയില്‍ ഇനിയുള്ളൂവെന്നും 60 രോഗികളുടെ നില ഗുരുതരമാണെന്നും ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. മറ്റ് ആശുപത്രികളിലും കിടക്കകള്‍ക്കും ഓക്‌സിജനുമുള്ള ക്ഷാമം കാരണം പുതിയ രോഗികളെ പ്രവേശിപ്പിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
ഇന്ത്യയില്‍ ഇന്ന് 3,32,730 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 2263 പേര്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു. അതേസമയം 1,93,279 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്തെ 1,36,48,159 പേരാണ് കൊവിഡ്-19 മുക്തി നേടിയത്.കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ 1,86,920 പേര്‍ക്ക് ഇതുവരേയും ജീവന്‍ നഷ്ടപ്പെട്ടു. 13,54,78,420 പേര്‍ ഇതുവരേയും രാജ്യത്ത് കൊവിഡ്-19 വാക്സിന്‍ സ്വീകരിച്ചു.