Around us

‘ഗ്രാമീണ വരുമാനരംഗങ്ങള്‍ കടുത്ത മുരടിപ്പില്‍’;ഇന്ത്യന്‍ സാമ്പത്തിക പ്രതിസന്ധി ആഗോള വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്ന് ഐഎംഎഫ്

THE CUE

ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ആഗോള വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.8 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു. ഈ വര്‍ഷം ഇന്ത്യയുടെ പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായിരുന്നു. എന്നാല്‍ 4.8 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. 130 ബേസിസ് പോയിന്റ് താഴ്ത്തിയാണ് വളര്‍ച്ചാ നിരക്ക് 4.8 ആക്കിയത്. രാജ്യത്തെ സാധാരണക്കാരുടെ വരുമാനനിരക്ക് കുറഞ്ഞതാണ് ഈ ഇടിവിന് ഇടയാക്കുന്നതെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഗീതാഗോപിനാഥ് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാങ്കിങ് ഇതര ധനകാര്യ മേഖലയിലെ സമ്മര്‍ദ്ദവും ഗ്രാമീണ ജനതയുടെ വരുമാനത്തിലുണ്ടായ മുരടിപ്പും ഇന്ത്യയുടെ വളര്‍ച്ചയെ സാരമായി ബാധിച്ചു. ആഗോള സാമ്പത്തിക വളര്‍ച്ച 2019ലുണ്ടായിരുന്ന 2.9 ശതമാനത്തില്‍ നിന്ന് 2020ല്‍ 3.3 ശതമാനത്തിലേക്കും, 2021ല്‍ 3.4 ശതമാനത്തിലേക്കും ഉയരുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. എന്നാല്‍ ഇന്ത്യ നേരിടുന്ന മാദ്യം ആഗോള വളര്‍ച്ചാ നിരക്കിനെ ബാധിക്കാന്‍ ഇടയുണ്ട്.

2019-2020 കാലയളവില്‍ 0.1 ശതമാനവും 2021 ല്‍ 0.2 ശതമാനവും വളര്‍ച്ചാ നിരക്കില്‍ നേരിയ ഇടിവ് വരുത്തി കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന നടത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉത്തേജന നടപടികള്‍ ഒഴിവാക്കിയാലേ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയ്ക്കാവൂ. പകരം എളുപ്പമുള്ള ഒരു ധനനയം കൊണ്ടുവരികയാണ് വേണ്ടതെന്നും കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഐഎംഎഫ് വിശദീകരിക്കുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT