ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നു. ഒരു ഷട്ടര്‍ 70 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. 50 ക്യുമെക്സ് ((50,000 ലീറ്റര്‍) വെള്ളം പെരിയാറിലേക്ക് ഒഴുകും. പെരിയാറില്‍ ജലനിരപ്പ് കാര്യമായി ഉയരില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. റൂള്‍ കര്‍വ്വ് ലവല്‍ അനുസരിച്ചാണ് ഡാം തുറക്കുന്നത്. ആശങ്ക ഒഴിവാക്കുന്നതിനാണ് നേരത്തെ തുറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
2383.53 ആണ് റൂള്‍ കര്‍വ്. ഈ പരിധി പിന്നിട്ടതോടെയാണ് ഡാം തുറക്കാന്‍ അനുമതിയായത്. ഇടുക്കി ഡാമില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. രാത്രി 8ന് 2383.30 അടിയിലെത്തിയ ജലനിരപ്പ്, നിലവില്‍ 2383.92 അടിയായി ഉയര്‍ന്നു.
ഇടുകക്കി ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാറിന്റെ തീരത്ത് താമസിക്കുന്ന 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 26 ക്യാമ്പുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് വെള്ളം കയറില്ലെങ്കിലും 5 വില്ലേജുകളിലും ആറ് പഞ്ചായത്തുകളിലും അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് രാവിലെ 10 മണിയോടെ കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കാന്‍ തമിഴ്‌നാട് തയ്യാറായിട്ടുണ്ട്. കേരളം മുന്നോട്ട് വെച്ച ആവശ്യം തമിഴ്‌നാട് അംഗീകരിക്കുകയായിരുന്നു.