Around us

ട്രാന്‍സ്‌ജെന്‍ഡര്‍ ഹോമിലേക്ക് വഴിയടച്ചതിനെതിരെ നിരാഹാരം; ബിന്ദു അമ്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

THE CUE

കോഴിക്കോട് ഫറൂഖ് കോളേജിനടുത്തുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് വഴി കെട്ടിയടച്ചതിനെതിരെ നിരാഹാരം നടത്തുകയായിരുന്ന നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ അദ്ധ്യക്ഷ ബിന്ദു അമ്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍ എട്ട് മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ച ബിന്ദുവിന്റെ ആരോഗ്യനില വഷളായതിനേത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിരാഹാര സമരം തുടരുമെന്ന് ബിന്ദു അമ്മിണി 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

പെട്ടെന്ന് വയ്യാതായതുകൊണ്ട് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തതാണ്. സമരം തുടരണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം.
ബിന്ദു അമ്മിണി

നിരാഹാരം തുടരാന്‍ ബിന്ദു അമ്മിണിയുടെ ആരോഗ്യാവസ്ഥ അനുവദിക്കുന്നില്ലെങ്കില്‍ മറ്റാരെങ്കിലും ഏറ്റെടുക്കുമെന്ന് പൗരാവകാശ സംരക്ഷണ വേദി കണ്‍വീനര്‍ കരീം ചേലേമ്പ്ര വ്യക്തമാക്കി.

ട്രാന്‍സ്‌മെന്‍ കിരണ്‍ വൈലാശ്ശേരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വഴി സഹോദരന്‍ ജയരാജന്‍ തടസപ്പെടുത്തി ഗേറ്റ് സ്ഥാപിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സാമൂഹ്യ നീതി വകുപ്പിന്റെ മഴവില്‍ പദ്ധതി പ്രകാരം ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഷെല്‍ട്ടര്‍ ഹോമിന് വേണ്ടി കിരണ്‍ പരുത്തിപ്പാറയിലെ സ്വന്ത് വീട് നല്‍കിയിരുന്നു. ജയരാജന്‍ ഉള്‍പ്പെടെയുള്ള ചിലരുടെ ഇടപെടല്‍ മൂലം സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൗരാവകാശ സംരക്ഷണവേദിയുടെ നേതൃത്വത്തിലുള്ള സമരം. വിഷയം നിലവില്‍ ആര്‍ഡിഒയുടെ പരിഗണനയിലാണ്. മതില്‍ നിര്‍മ്മാണത്തിന് ഫറൂഖ് പൊലീസ് സംരക്ഷണം നല്‍കുകയാണെന്ന് സമരക്കാര്‍ പറയുന്നു. അന്വേഷി പ്രസിഡന്റ് കെ അജിത, ട്രാന്‍സ് ആക്ടിവിസ്റ്റുകളായ ഫൈസല്‍ ഫൈസു, ഹരി മിഴി തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി ബിന്ദു അമ്മിണിയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.

ബിന്ദു അമ്മിണിയുടെ ജീവന്‍ രക്ഷിക്കാന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ സമരം ശക്തമാക്കും. കുറ്റകരമായ മൗനമാണ് സാമൂഹിക നീതി വകുപ്പ് കാണിക്കുന്നത്.
കെ അജിത

അധികാരികളും പൊലീസ് വഴി തടഞ്ഞ ജയരാജന് കൂട്ടുനില്‍ക്കുകയാണ്. സാമൂഹ്യ നീതിവകുപ്പും ബന്ധപ്പെട്ട അധികാരികളും അടിയന്തിരമായി ഇടപെട്ട് വിഷയം രമ്യമായി പരിഹരിക്കണമെന്നും കെ അജിത ആവശ്യപ്പെട്ടു.

ഇഷ്ട വസ്ത്രം ധരിയ്ക്കാനോ, പുതിയ വസ്ത്രം ധരിയ്ക്കാനോ, ഇഷ്ട ഭക്ഷണം കഴിയ്ക്കാനോ അവകാശമില്ലാതിരുന്നവരുടെ പിന്‍മുറക്കാരിയായ എനിക്ക് ഓണം ശൂദ്രന്റെ ഓണമല്ല. സാമൂഹികമായ അവഗണന നേരിടുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അവകാശത്തിനായ് ഈ തിരുവോണ നാളില്‍ നിരാഹാരം തുടരുന്നതില്‍ അഭിമാനം.
ബിന്ദു അമ്മിണി

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

SCROLL FOR NEXT