സ്വപ്‌ന സുരേഷിനെ പുറത്താക്കിയെന്ന് എച്ച്.ആര്‍.ഡി.എസ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വേട്ടയാടുന്നതുകൊണ്ടാണ് നടപടിയെന്ന് എച്ച്.ആര്‍.ഡി.എസ് ചീഫ് കോഡിനേറ്റര്‍ ജോയ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു.
എച്ച്.ആര്‍.ഡി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടു കൂടി ചോദ്യം ചെയ്ത് നിരന്തരമായി പ്രയാസം സൃഷ്ടിക്കുകയാണ്. എച്ച്.ആര്‍.ഡി.എസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വന്നതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ സ്വപ്‌ന സുരേഷിനെ, ഞങ്ങള്‍ തന്നെ നല്‍കിയ ജോലിയില്‍ നിന്ന് ഒഴിവാക്കുവാനായിട്ട് നിര്‍ബന്ധിതരായത്. സര്‍ക്കാരിനോട് ഏറ്റുമുട്ടാന്‍ കെല്‍പ്പില്ലെന്നും എച്ച്.ആര്‍.ഡി.എസ് പറഞ്ഞു.
'സ്വപ്‌ന സുരേഷിനെ എച്ച്.ആര്‍.ഡി.എസ് വുമണ്‍ എംപവര്‍മെന്റ് ആന്‍ഡ് സി.എസ്.ആര്‍ ഡയരക്ടര്‍ എന്ന ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതിന് എച്ച്.ആര്‍.ഡി.എസിന്റെ ഭരണ സമിതി തീരുമാനമെടുത്തു. എച്ച്.ആര്‍.ഡി.എസിന്റെ മുഴുവന്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരന്തരമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കയറിയിറങ്ങുന്ന സ്ഥിതിയുണ്ടായി. എച്ച്.ആര്‍.ഡി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടു കൂടി ചോദ്യം ചെയ്ത് നിരന്തരമായി പ്രയാസം സൃഷ്ടിക്കുകയാണ്. എച്ച്.ആര്‍.ഡി.എസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വന്നതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ സ്വപ്‌ന സുരേഷിനെ, ഞങ്ങള്‍ തന്നെ നല്‍കിയ ജോലിയില്‍ നിന്ന് ഒഴിവാക്കുവാനായിനിര്‍ബന്ധിതരായത്,' ജോയ് മാത്യു പറഞ്ഞു.
തനിക്ക് എച്ച്.ആര്‍.ഡി.എസ് എല്ലാ പിന്തുണയും നല്‍കുമെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. സ്വപ്‌ന സുരേഷിനെ സംരക്ഷിക്കുമെന്ന് എച്ച്.ആര്‍.ഡി.എസും നേരത്തെ പറഞ്ഞിരുന്നു. സ്വപ്‌നയ്ക്ക് നിയമസഹായം അടക്കം എച്ച്.ആര്‍.ഡി.എസ് നല്‍കിയിരുന്നു.