കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതില്‍ പ്രതികരിച്ച ആരിഫ് മുഹമ്മദ് ഖാനെതിരെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഹിജാബില്‍ ഗവര്‍ണറുടെ അറിവ് പരിമിതമാണ്. ഹിജാബ് വിഷയത്തില്‍ കേരളത്തിലും വിവാദമുണ്ടാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
സൗന്ദര്യം മറച്ചുവെയ്ക്കാനുള്ളതല്ലെന്നും ദൈവത്തിന് നന്ദി പറയുകയാണ് വേണ്ടതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആദ്യം പ്രതികരിച്ചിരുന്നു. ഇസ്ലാമിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്ലീം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.
ഹിജാബ് വിവാദത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്ന ആരോപണവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രംഗത്തെത്തുകയായിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് വിവാദത്തിന്റെ ലക്ഷ്യം.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്ന് പറയുന്നത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കുകയല്ല. ഹിജാബ് ധരിക്കുന്നതും സിഖുകാരുടെ വസ്തരവുമായുള്ള താരതമ്യം ശരിയല്ലെന്നുമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.