Around us

'കോടതിയെ വിമര്‍ശിച്ചത് എന്ത് അടിസ്ഥാനത്തില്‍?'; അതിജീവിതയോട് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച അതിജീവിതയ്‌ക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. കോടതിയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും എന്നും ഹൈക്കോടതി പറഞ്ഞു.

കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതിനെതിരെ അതിജീവിത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം.

പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമര്‍ശനം എന്നായിരുന്നു മറുപടി. അന്വേഷണ സംഘം വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് കേസിന്റെ കുറ്റപത്രം പരിശോധിച്ച ശേഷം ഹര്‍ജിയില്‍ നിന്നും പിന്മാറണമോ വേണ്ടയോ എന്ന് തീരുമാനിക്കാം എന്നാണ് അതിജീവിത കോടതിയെ അറിയിച്ചത്.

അതേസമയം ഹര്‍ജിയില്‍ നിന്ന് പിന്മാറിയാലും വിചാരണ കോടതി ജഡ്ജിക്കെതിരായി അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാല്‍ നടപടി ഉണ്ടാകും എന്നും ഹൈക്കോടതി അറിയിച്ചു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT