Around us

മോന്‍സണെ ഒരിക്കല്‍ കണ്ടിട്ടുണ്ടെന്നല്ലാതെ യാതൊരു ബന്ധവുമില്ല, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഹൈബി ഈഡന്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി യാതൊരു ബന്ധവുമില്ലെന്ന് എം.പി ഹൈബി ഈഡന്‍. ഒരിക്കല്‍ മാത്രമാണ് മോന്‍സണെ കണ്ടതെന്നും അതിനപ്പുറം യാതൊരു ബന്ധവും ഇയാളുമായി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നാല് വര്‍ഷം മുമ്പാണ് ആദ്യമായും അവസാനമായും മോന്‍സണെ കാണുന്നത്. മോന്‍സന്റെ വസതിയിലെത്തിയായിരുന്നു കണ്ടതെന്നും ഹൈബി ഈഡന്‍ പറഞ്ഞു. തനിക്കതെരി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍

അപകീര്‍ത്തി പരാമര്‍ശത്തിന് കേസ് എടുക്കുമെന്നും ഹൈബി ഈഡന്‍ അറിയിച്ചു.

നാല് വര്‍ഷം മുമ്പ് എം.എല്‍.എ ആയിരിക്കുന്ന സമയത്ത് പ്രവാസി മലയാളി ഫെഡറേഷന്റെ ഭാരവാഹികള്‍ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീട് സന്ദര്‍ശിച്ചതെന്നാണ് ഹൈബി ഈഡന്‍ പറയുന്നത്. മോന്‍സണുമായി യാതൊരു ബന്ധവും തനിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ

ഹൈബി ഈഡന്റെ വാക്കുകള്‍

ഒരു ദിവസം ഇദ്ദേഹത്തിന്റെ വസതി ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആദ്യമായും അവസാനമായും മോന്‍സണെ കാണുന്നത് അന്നാണ്. മോന്‍സണുമായി ബന്ധപ്പെട്ട വിഷയം വന്ന സമയത്ത് മാധ്യമ സുഹൃത്തുക്കള്‍ വഴി കാര്യം അന്വേഷിച്ചിരുന്നു. അവര്‍ വഴി എന്റെ പേര് പരാമര്‍ശിച്ച ഒരു പരാതിയുടെ പേജ് കാണാന്‍ ഇടയായി. അതില്‍ അവര്‍ പറയുന്നത് എന്റെ ചിത്രം കണ്ടിട്ടുണ്ടായിരുന്നു എന്നാണ്.

മാധ്യമങ്ങളില്‍ പലതരത്തിലുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പൊതു പ്രവര്‍ത്തകര്‍ക്ക് ചിത്രങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. തട്ടിപ്പനിരയായ ആളുകളോട് ചോദിക്കേണ്ടത്, മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ നിന്ന് അവര്‍ എന്നെ കണ്ടിട്ടുണ്ടോ എന്നും തട്ടിപ്പിന് സഹായകരമായ കാര്യങ്ങള്‍ എന്തെങ്കിലും ചെയ്ത് കൊടുത്തിട്ടുണ്ടോ എന്നുമാണ്. യാതൊരു തെളിവുമില്ലാതെ അടിസ്ഥാന രഹിതമായി കാര്യങ്ങളില്‍ സാമ്പത്തിക ക്രമക്കേടില്‍ പൊതുരംഗത്തുള്ളവരുടെ പേര് വലിച്ചിഴക്കുമ്പോള്‍ അത് ആദ്യം അന്വേഷിക്കാനുള്ള മര്യാദ കാണിക്കണം.

തട്ടിപ്പിനിരയായ ആളുകള്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുയാണ്. പേര് വലിച്ചിഴക്കുയും വ്യക്തതയില്ലാതെ പറയുകയുമാണെങ്കില്‍ ഇരയായ ആളുകളോട് സിമ്പതി ഉണ്ടെങ്കിലും അവര്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും ഞാന്‍ ഡിഫമേഷന്‍ കേസ് കൊടുക്കും.

മോന്‍സണ്‍ മാവുങ്കലിന്റെ വീട് കലൂരായിരുന്നു, പ്രവാസി മലയാളി ഫെഡറേഷന്റെ ഭാരവാഹികള്‍ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ വീട് സന്ദര്‍ശിച്ചത്. അത് നാല് വര്‍ഷം മുമ്പായിരുന്നു. ഞാന്‍ എം.എല്‍.എയായിരിക്കുന്ന സമയത്ത്. അല്ലാതെ ഇതുവരെ അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടുകയോ മറ്റെന്തെങ്കിലുമായി ബന്ധപ്പെട്ട് ഒരു ചടങ്ങില്‍ പോലും അദ്ദേഹത്തിനൊപ്പം പങ്കെടുത്തിട്ടുമില്ല.

മ്യൂസിയം എന്ന് പറയപ്പെടുന്ന സ്ഥലത്തേക്ക് പോയട്ടില്ല. ലിവിങ് റൂമിലിരുന്ന് അവിടെയുണ്ടായിരുന്ന വസ്തുക്കള്‍ മാത്രമാണ് കണ്ടത്. മോന്‍സണുമായി യാതൊരു ബന്ധവുമില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT