കല്ലാര്‍കുട്ടി 
Around us

ഇടുക്കി പാംബ്ല, കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നു; പെരിയാറിന്റെ കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

THE CUE

വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതിനാല്‍ ഇടുക്കി ജില്ലയിലെ പാംബ്ല (ലോവര്‍ പെരിയാര്‍), കല്ലാര്‍കുട്ടി ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിടുന്നു. പരമാവധി ജലനിരപ്പ് 253 മീറ്റര്‍ ആയ പാംബ്ല ഡാമില്‍ ജലനിരപ്പ് 252.6 മീറ്റര്‍ എത്തിയതായി കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമിറ്റര്‍ വീതം ഉയര്‍ത്തി 60 ക്യുമെക്‌സ് വെള്ളം പുറത്തേക്കൊഴുക്കും.

പരമാവധി ജലനിരപ്പ് 456.6 മീറ്റര്‍ ആയ കല്ലാര്‍കുട്ടി ഡാമില്‍ 452.4 മീറ്റര്‍ വെള്ളമെത്തി. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി 60 ക്യുമെക്‌സ് വെള്ളം പുറത്തേക്കൊഴുക്കാനും ഇടുക്കി ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജൂലൈ 20 വരെ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മഴ കനക്കുന്ന സാഹചര്യത്തില്‍ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവരെ മാറ്റിപ്പാറിപ്പിക്കാന്‍ ക്യാംപുകള്‍ തുടങ്ങാനും വേണ്ട സജ്ജീകരണങ്ങളൊരുക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താമസയോഗ്യമല്ലെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ ഈ ക്യാംപുകളിലെത്തിക്കും.

കേരളത്തില്‍ പരക്കെ മഴ പെയ്യുകയാണ്. കോഴിക്കോട് പൂഴിത്തോട് വനത്തില്‍ ഉരുള്‍പൊട്ടി. പമ്പ, അച്ചന്‍കോവില്‍ അടക്കമുള്ള നദികളില്‍ ജലനിരപ്പുയര്‍ന്നു. പമ്പ മണല്‍പ്പുറത്തെ കടകളില്‍ വെള്ളം കയറി. ഇടുക്കി,പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ റെഡ് അലേട്ടുണ്ട്. തൃശ്ശൂരിലും തിരുവനന്തപുരത്തുമാണ് ഇന്ന് കനത്ത മഴ പെയ്യുന്നത്. ഈ വര്‍ഷം കുറവ് മഴ ലഭിച്ച ഇടുക്കിയില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായിട്ടുണ്ട്. പലയിടത്തും മണ്ണിടിഞ്ഞിട്ടുണ്ട്. വാഗമണിലേക്കുള്ള വഴിയില്‍ മണ്ണിടിഞ്ഞു. തീക്കോയി റോഡിലെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT