കൊവിഡ് പ്രതിരോധ വാക്‌സിനുകളായ കൊവോവാക്‌സ് വാക്‌സിനും കോര്‍ബെവാക്‌സ് വാക്‌സിനും രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് അനുമതി നല്‍കിയ വിവരം പങ്കുവെച്ചിരിക്കുന്നത്.
സി.ഡി.എസ്.സി.ഒയാണ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കൊവോവാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്. ഹൈദരാബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ ആണ് കോര്‍ബെവാക്‌സ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്.
ആന്റി വൈറല്‍ ഡ്രഗ് ആയ മോള്‍നുപിറവിറിനും അനുമതി നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചതില്‍ അഭിന്ദനമറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
കൊവിഡ് രൂക്ഷമായി ബാധിക്കുന്ന രോഗികളില്‍ ഉപയോഗിക്കുന്ന മരുന്നാണ് മോള്‍നുപിറവിര്‍ എന്നാണ് പറയുന്നത്. അഞ്ച് ദിവസമായി 200 എം.ജി വെച്ചാണ് കൊവിഡ് രൂക്ഷമായി ബാധിക്കുന്നവരില്‍ ഈ മരുന്ന് നല്‍കുക. മുതിര്‍ന്നവരില്‍ മാത്രം ഉപയോഗിക്കുക എന്ന നിര്‍ദേശത്തോടെയാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.