ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പടെയുള്ളവരെ വിട്ടയക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്ന മസൂദ് അഹമ്മദ്, അതികുര്‍ റഹ്മാന്‍ എന്നിവരെയായിരുന്നു സിദ്ദിഖ് കാപ്പനൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്തവരെയാണ് യുപി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തതെന്ന് ഇവരുടെ കുടുംബം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് മസൂദ് അഹമ്മദ്, യുജിസി നെറ്റ് പരീക്ഷ പാസായ ശേഷം അതികുര്‍ റഹ്മാന്‍ പിഎച്ച്ഡി ചെയ്യുകയാണ്.
ഒരു വഴക്കിന് പോലും പോകാത്തയാളാണ്, അവനെതിരെയാണ് പെട്ടെന്ന് ഒരു ദിവസം ഭീകരവാദത്തിന് കേസെടുത്തതെന്ന് അതികുര്‍ റഹ്മാന്റെ സഹോദരന്‍ മതീന്‍ അഹമ്മദ് പറഞ്ഞു. മുസാഫര്‍ നഗര്‍ സ്വദേശിയാണ് അതികൂര്‍. 'അവന് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഒക്ടോബര്‍ ഒന്നിനാണ് ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് പോയത്. അതിന് നാല് ദിവസത്തിന് ശേഷം അവനെ അറസ്റ്റ് ചെയ്തു എന്ന ഫോണ്‍കോളാണ് ലഭിച്ചത്', കൃഷിക്കാരനായ മതീന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ചില സുഹൃത്തുക്കള്‍ വഴിയാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതെന്ന് ഭാര്യ പ്രതികരിച്ചു. 'അദ്ദേഹത്തിനോ ഞങ്ങളുടെ കുടുംബത്തിലെ ആര്‍ക്കും രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ല. അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണ്. ഹത്രാസിലേക്ക് പോയിട്ടുണ്ടെങ്കില്‍ അത് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനായിരിക്കും.'
ഹത്രാസിലേക്ക് പോകുന്നുവെന്ന് അറിഞ്ഞിരുന്നെങ്കില്‍ മസൂദിനെ തടയുമായിരുന്നുവെന്ന് സഹോദരന്‍ മോനിസ്. 'ഞങ്ങള്‍ സാധാരണക്കാര ആളുകളാണ്. നിയമവിരുദ്ധമായി അവന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഒരാളോട് മോശമായി പെരുമാറുന്നത് പോലും ഇതുവരെ കണ്ടിട്ടില്ല.'
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ മുഹമ്മദ് ആലം ബീഡി തൊഴിലാളികള്‍ ആയ ദമ്പതിമാരുടെ മകനാണ്. തന്റെ മകന്‍ യാത്രക്കാരെയും കൊണ്ട് പോവുക മാത്രമാണ് ചെയ്തതെന്നും, എന്നാല്‍ ഇപ്പോള്‍ എവിടെയാണെന്ന് പോലും അറിയില്ലെന്നും മുഹമ്മദ് ആലത്തിന്റെ അമ്മ പറഞ്ഞു. ഭാര്യയ്‌ക്കൊപ്പം ഡല്‍ഹിയിലാണ് ആലം താമസിക്കുന്നത്.