Around us

മെട്രോ വികസനത്തില്‍ മോദിജീ, ഹൃദയം നിറഞ്ഞ നന്ദിയെന്ന് ഹരീഷ് പേരടി, പോസ്റ്റ് പങ്കുവെച്ച് കെ സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുള്ള നടന്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തിന് നന്ദി അറിയിച്ചായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനം കാക്കനാട് എത്തുന്നതിലെ സന്തോഷം പങ്കുവെക്കുന്നതായിരുന്നു കുറിപ്പ്. കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണ് ആവശ്യം എന്നും, ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങള്‍ക്ക് നേരിട്ട് കൈ തരുമെന്നും കുറിപ്പില്‍ ഹരീഷ് പേരടി പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്

'മോദിജീ ഞാന്‍ കാക്കനാടാണ് താമസിക്കുന്നത്...മെട്രോയുടെ രണ്ടാഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതില്‍ വ്യക്തിപരമായി നിറഞ്ഞ സന്തോഷം..കേരളത്തിന്റെ വികസനത്തിന് അനുമതി നല്‍കിയതില്‍ ഫണ്ട് അനുവദിച്ചതില്‍ ഒരു മലയാളി എന്ന നിലക്ക് ഹൃദയം നിറഞ്ഞ നന്ദി...ഇങ്ങിനെയാണെങ്കില്‍ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങള്‍ക്ക് നേരിട്ട് കൈ തരും...കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണാവിശ്യം. മോദിജീ ഹൃദയം നിറഞ്ഞ ഓണാശംസകള്‍'.

പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നന്ദി പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടിയുടെ കുറിപ്പ് കെ. സുരേന്ദ്രന്‍ പങ്കുവെച്ചത്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ളതാണ് രണ്ടാംഘട്ടം.

11.17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണിത്. 11 സ്റ്റേഷനുകള്‍ ഇതിലുണ്ടാകും. 1,957.05 കോടിരൂപയാണ് ചെലവ്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ വികസനം അടക്കമുള്ളവ ഉള്‍പ്പെട്ടതാണ് രണ്ടാംഘട്ടം. രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT