ഒന്നില്‍ കൂടുതല്‍ മുസ്ലീം പള്ളികളുള്ള സ്ഥലങ്ങളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി ഒരു പള്ളിയില്‍ നിന്ന് മാത്രം മതിയെന്ന നിര്‍ദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി. മതത്തിന്റെ പേരില്‍ അനാവശ്യമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണമെന്നും സമസ്ത കാന്തപുരം വിഭാഗം നേതാവു കൂടിയായ മുഹമ്മദ് ഫൈസി പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കേരളത്തില്‍ വിവിധ മുസ്ലീം സംഘടനകള്‍ക്ക് വ്യത്യസ്ത പള്ളികളാണ് പലയിടങ്ങളിലുമുള്ളത്. ഈ പള്ളികളില്‍ നിന്നും പലസമയങ്ങളിലായി ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് പൊതു സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കും. നിസ്‌കാരത്തിന് സമയമായെന്ന് അറിയിക്കാനുള്ളതാണ് ബാങ്ക്. ഒന്നിലേറെ പള്ളികളുള്ള സ്ഥലങ്ങളില്‍ ഒരു പള്ളിയില്‍ നിന്ന് മാത്രമായി ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് പരിമിതപ്പെടുത്തണമെന്നും, ഏത് പള്ളിയില്‍ നിന്നെന്ന തര്‍ക്കം വരികയാണെങ്കില്‍ ആദ്യം നിര്‍മിച്ച പള്ളിയില്‍ നിന്നെന്ന് തീരുമാനമെടുക്കാമെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു.
രാത്രികാലങ്ങളില്‍ വലിയ ശബ്ദത്തോടെ നടത്തുന്ന മതപ്രഭാഷണങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. മതേതര സമൂഹത്തില്‍ ജീവിക്കുന്ന നമ്മള്‍ പൊതുസമൂഹത്തിന്റെ താല്‍പര്യം കൂടി പരിഗണിക്കണം. ഇതര മുസ്ലീം സംഘടനാ നേതാക്കളുമായി സംസാരിച്ചപ്പോള്‍ സമാനചിന്ത പങ്കുവെച്ചിട്ടുണ്ടെന്നും, ബാങ്ക് വിളി ഏകീകരിക്കാന്‍ മുസ്ലീം സംഘടനകള്‍ തന്നെ നേതൃത്വം നല്‍കണമെന്നും മുഹമ്മദ് ഫൈസി പറഞ്ഞു. യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സമസ്ത നേതാവ് പിണങ്ങോട് അബൂബക്കര്‍, മുസ്ലീം സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് സി പി കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ മുഹമ്മദ് ഫൈസിയുടെ നിര്‍ദേശത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.