Around us

ഒറ്റക്കെട്ടായി എതിര്‍ത്ത് സംസ്ഥാനങ്ങള്‍, പെട്രോളിനെയും ഡീസലിനെയും ഉടന്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തില്ല

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഒറ്റക്കെട്ടായി എതിര്‍ത്ത് സംസ്ഥാനങ്ങള്‍. ഇതോടെ ജി.എസ്.ടി കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു.

എല്ലാ സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്തതോടെ വിഷയം പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് ജി.എസ്.ടി കൗണ്‍സില്‍ യോഗം പറഞ്ഞു. ഉത്തര്‍പ്രദേശ് അടക്കമുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും ചേര്‍ന്ന് ഒറ്റക്കെട്ടായി പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുകയായിരുന്നു.

രാജ്യത്ത് പെട്രോള്‍ വില കുത്തനെ ഉയരുന്ന ഘട്ടത്തിലാണ് പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം ഉണ്ടായിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ വരുമാന നഷ്ടമുണ്ടാകുമെന്ന് സംസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കി.

നിലവില്‍ കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സമയത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും സംസ്ഥാനങ്ങള്‍ യോഗത്തെ ധരിപ്പിച്ചു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT