Around us

മരട്; ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്; പൊളിക്കല്‍ നടപടിക്കായി ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇന്ന് ചുമതലയേല്‍ക്കും

THE CUE

തീരദേശപരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ക്ക് പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമുണ്ടായതോടെയാണ് പൊളിക്കലിലേക്ക് നീങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ഫ്‌ളാറ്റുകളിലേക്കുള്ള ജലവിതരണം നിര്‍ത്താന്‍ വാട്ടര്‍ അതോറിറ്റിക്കും വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ കെഎസ്ഇബിക്കും നിര്‍ദ്ദേശം നല്‍കി. പാചകവാതക കണക്ഷന്‍ വിച്ഛേദിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കത്ത് നല്‍കും. മൂന്ന് ദിവസത്തിനകം വിച്ഛേദിക്കലുകള്‍ നടപ്പാക്കാന്‍ മരട് നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കിയിട്ടുണ്ട്.

പൊളിക്കല്‍ നടപടിയ്ക്കായി നിയോഗിക്കപ്പെട്ട ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ ഇന്ന് ചുമതലയേല്‍ക്കും. നിയമംലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റ് നല്‍കി ഉപഭോക്താക്കളെ വഞ്ചിച്ച ബില്‍ഡേഴ്‌സിനെതിരെ കേസെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. തീരദേശ പരിപാലന നിയമം ലംഘിച്ച് മരട് നഗരസഭാ പരിധിയില്‍ പണിത കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഒഴിപ്പിക്കല്‍ നടപടികള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്‌ളാറ്റ് ഉടമകള്‍ ആരോപിച്ചു. സമരം തുടരുമെന്നും സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടെന്നും ഫ്‌ളാറ്റ് ഉടമകള്‍ വ്യക്തമാക്കി.

ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. സുപ്രീം കോടതി വിധിയേക്കുറിച്ച് അറിയുന്ന ഹര്‍ജിക്കാര്‍ക്ക് അതിനെതിരെ എങ്ങനെ നിലകൊള്ളാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. നിയമം ലംഘിച്ചവര്‍ക്കുള്ള കാഹളധ്വനിയാണ് സുപ്രീം കോടതി വിധി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നിര്‍മ്മാതാക്കളുടെ പക്കല്‍ നിന്ന് നഷ്ടപരിഹാരം തേടാമെന്ന് സുപ്രീം കോടതി പറഞ്ഞതും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT