Around us

എന്‍ കെ മനോജിന്റെ ലിസ്റ്റ് ഈ സര്‍ക്കാരിന്റെ കാലത്തേത് തന്നെ; മന്ത്രി ജയരാജന്റെ വാദം വീണ്ടും പൊളിഞ്ഞു

THE CUE

കരകൗശല വികസന കോര്‍പറേഷന്‍ എംഡി നിയമനവിവാദത്തില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ വാദം വീണ്ടും പൊളിഞ്ഞു. കരകൗശല വികസന കോര്‍പറേഷന്‍ എംഡി എന്‍ കെ മനോജിന്റെ റിയാബ് മാര്‍ക് ലിസ്റ്റ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തേത് അല്ല എന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ മാര്‍ക് ലിസ്റ്റ് 2016ലേതാണെന്ന് വ്യക്തമാക്കുന്ന രേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.

ആയിരം കോടി രൂപയുടെ ക്രമക്കേടില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് എന്‍ കെ മനോജ്. 2015ല്‍ കൃഷി വകുപ്പിന് കീഴിലെ കാംകോ എംഡിയായിരിക്കെ കൃഷി ഉപകരണങ്ങള്‍ വാങ്ങിയതില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് എജിയും സംസ്ഥാന ധനകാര്യ പരിശോധനാ വിഭാഗവും കണ്ടെത്തി. മുന്‍ സര്‍ക്കാരിന്റെ കാലത്തെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എന്‍ കെ മനോജിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മുന്നോട്ടുപോയില്ല. ഈ മാസം മൂന്നിന് മനോജിന്റെ കാലാവധി അവസാനിച്ചെങ്കിലും ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കരകൗശല വികസന കോര്‍പറേഷന്‍ എംഡി എന്‍ കെ മനോജ് 2016ലെ അഭിമുഖത്തില്‍ തോറ്റതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. മന്ത്രിയുടെ കീഴിലുള്ള വകുപ്പിലെ രേഖകള്‍ തന്നെയാണ് ഇ പി ജയരാജന്റെ വാദം തെറ്റാണെന്നതിന്റെ തെളിവ്. അഭിമുഖത്തില്‍ 20ല്‍ നാല് മാര്‍ക്ക് മാത്രമാണ് എന്‍ കെ മനോജിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. റിയാബ് വ്യവസായ വകുപ്പിന് നല്‍കിയ ശുപാര്‍ശയിലും മനോജിന്റെ പേരുണ്ടായിരുന്നില്ല. 2016 സെപ്റ്റംബര്‍ ആറ്, ഏഴ്, എട്ട് തീയതികളിലാണ് അഭിമുഖതം നടത്തിയത്. 20ല്‍ അഞ്ച് മാര്‍ക്ക് എങ്കിലും നേടിയവരെ മാത്രമാണ് അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഒപ്പിട്ട രേഖയില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. താന്‍ മന്ത്രിയാകുന്നതിന് മുന്‍പ് തന്നെ എന്‍ കെ മനോജ് കരകൗശല വികസന കോര്‍പറേഷനില്‍ ഉണ്ടായിരുന്നു എന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. രേഖകള്‍ പുറത്തുവന്നതോടെ ഇത് തിരുത്തുകയും ചെയ്തു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT