Around us

സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ ഉത്തരവ് തിരുത്തി സര്‍ക്കാര്‍ ; കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ഇനി സര്‍ക്കാര്‍ വെബ്സൈറ്റില്‍ 

THE CUE

കൊവിഡ് 19 രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ ഡോട്ട് കോം വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് തിരുത്തി സര്‍ക്കാര്‍. ഇനി വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റിലാണ് അപ്‌ലോഡ് ചെയ്യേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കി. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് നിര്‍ദേശം. അതേസമയം മുന്‍ തീരുമാനം തിരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഇനിയും ഇറങ്ങിയിട്ടില്ല. പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ സ്പ്രിങ്ക്‌ളറിന് നല്‍കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ രംഗത്തെത്തിയിരുന്നു. പ്രസ്തുത കമ്പനിയുമായുള്ള ഇടപാടുകള്‍ മുഖ്യമന്ത്രി മറച്ചുവെയ്ക്കുന്നുവെന്നും ടെന്‍ഡര്‍ നടപടികളില്ലാതെയാണ് കമ്പനിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കൂടാതെ ഇന്‍ഷുറന്‍സ് കമ്പനികള്‍ രോഗികളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പിട്ട കരാര്‍ പരസ്യപ്പെടുത്തണമെന്ന് കെഎസ് ശബരീനാഥന്‍ എംഎല്‍എയും പ്രസ്താവിച്ചിരുന്നു. ആരൊക്കെയാണ് കരാറില്‍ ഒപ്പുവെച്ചതെന്നും വ്യവസ്ഥകള്‍ എന്താണെന്ന്‌ പുറത്തുവിടണമെന്നും ശബരി ആവശ്യപ്പെട്ടിരുന്നു. വിഷയം വിവാദമായതോടെയാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം. കമ്പനി പ്രവാസി മലയാളിയുടേതാണെന്നും സൗജന്യമായാണ് ഡാറ്റാബേസ് നല്‍കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ നല്‍കിയ മറുപടി. എന്നാല്‍ എങ്ങനെയാണ് കമ്പനിയെ തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കിയിരുന്നില്ല.

ഇതിന് പിന്നാലെ, ടെന്‍ഡറിന്റെ ആവശ്യമില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചത്. സര്‍ക്കാര്‍ ഇതിനുവേണ്ടി പണം നല്‍കുന്നില്ലെന്നും അതുകൊണ്ട് ടെണ്ടര്‍ വിളിക്കാത്തതെന്തെന്ന ചോദ്യമേ ഉദിക്കുന്നില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.കൊവിഡ് പ്രതിരോധത്തിനായുള്ള സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും, വിവരങ്ങള്‍ സി-ഡിറ്റിന്റെ ആമസോണ്‍ വെബ് സര്‍വര്‍ അക്കൗണ്ടിലേക്കു മാറ്റാന്‍ സജ്ജമാകുന്നതു വരെ ഇന്ത്യയ്ക്ക് ഉള്ളിലുള്ള സര്‍വറില്‍ സൂക്ഷിക്കണമെന്നും, വിവരങ്ങളുടെ പൂര്‍ണ്ണമായ ഉടമസ്ഥത കേരള സര്‍ക്കാരിനായിരിക്കുമെന്നും ഡാഷ് ബോര്‍ഡുകളും ടേബിളുകളും തയ്യാറാക്കി നല്‍കുന്നതിനുള്ള ചുമതലയാണ് അവര്‍ക്കുണ്ടാകുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ടെന്നുമാണ് തോമസ് ഐസക് കുറിച്ചത്.

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT