മുഖ്യമന്ത്രി 
Around us

‘പൊലീസിന് മാനുഷിക മുഖം നല്‍കാനായി’; ചില ഒറ്റപ്പെട്ട സംഭവങ്ങളുമുണ്ടായെന്ന് മുഖ്യമന്ത്രി  

THE CUE

പൊലീസിന് കൂടുതല്‍ മാനുഷിക മുഖം നല്‍കാനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മതിയായ ഫലം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തന്നെയാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനുഷികമുഖം നല്‍കാനുള്ള ശ്രമം ഫലം കാണുന്നതിനിടെ ഇതിന് വിപരീതമായി ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പല മേഖലയിലും സംഭവിച്ചു. അത് വേദനിപ്പിക്കുന്നതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പൊലീസ് സേനയില്‍ ഒരു കാരണവശാലും സംഭവിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ കോസ്റ്റല്‍ പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കവെയാണ് പിണറായിയുടെ പ്രതികരണം.

നെടുങ്കണ്ടത്ത് പ്രതി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പൊലീസിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്. വ്യക്തികളുടെ മാനസികാവസ്ഥ ജോലിയില്‍ പ്രകടിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേനയില്‍ തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. തെറ്റുകാരെ രക്ഷിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ നാല് ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് വിലയിരുത്തല്‍. ഉരുട്ടലിന് വിധേയമാക്കിയതിന്റേതുള്‍പ്പെടെ കുമാറിന്റെ ശരീരത്തില്‍ 32 മുറിവുകള്‍ കണ്ടെത്തി. ഇടിമുറിയില്‍ നാല് ദിവസത്തെ ക്രൂരപീഡനത്തിന് ശേഷം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മര്‍ദ്ദനത്തിന്റെ പാടുകള്‍ മായ്ക്കാന്‍ ആറ് മണിക്കൂറോളം കുമാറിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെയ്ക്കാതെ ജീര്‍ണിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT