ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയത് കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെ ലോകായുക്തയ്ക്ക് നല്‍കുമെന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ട്. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളും സര്‍ക്കാര്‍ വിശദീകരിച്ചു.
ഗവര്‍ണര്‍ നിയമിച്ച മന്ത്രിസഭയുടെ കാലാവധി അവസാനിപ്പിക്കാന്‍ ലോകായുക്തയ്ക്ക് കഴിയില്ല. 1986-ലെ ബാലകൃഷ്ണപിള്ള കെ.സി ചാണ്ടി കേസിലെ ഹൈക്കോടതി വിധി നിലവിലുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നത്.
ഒരു പൊതു പ്രവര്‍ത്തകന്റെ സ്ഥാനം റിട്ട് ഓഫ് ക്വോ വാറന്റോ പുറപ്പെടുവിച്ച് ഒഴിയാന്‍ ആവശ്യപ്പെടുന്നതിന് ഹൈക്കോടതിക്് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഖണ്ഡിക്കുന്നതിനാണ് 1986-ലെ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ വിധി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. വിഷയത്തില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും.