Around us

പള്ളികളിലെ പൊന്‍കുരിശ് വിറ്റ് ദരിദ്രര്‍ക്ക് പങ്കുവയ്ക്കണമെന്ന് മാര്‍ കൂറിലോസ്, വിവാഹവും മാമോദീസയും ലളിതമാക്കാന്‍ വൈറസ് പഠിപ്പിച്ചു

THE CUE

വിവിധ ദേവാലയങ്ങളിലെ പൊന്‍ കുരിശുകളുടെ ശേഖരവും മറ്റ് സ്വര്‍ണ്ണസമ്പാദ്യവുമെല്ലാം വിറ്റ് ദരിദ്രര്‍ക്ക് പങ്കുവയ്ക്കണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇങ്ങനെ പങ്കുവച്ചാല്‍ എത്രയോ ജീവിതങ്ങള്‍ക്ക് അര്‍ഥവും നിറവും രുചിയുമുണ്ടാകുമെന്ന് ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത. ഇതേക്കുറിച്ച് വന്ന ട്രോള്‍ കൂടി പങ്കുവച്ചിരിക്കുകയാണ് മാര്‍ കൂറിലോസ്. 2000 കൊല്ലം മുമ്പ് ഇത് പോലെ പ്രസംഗിച്ച് നടന്ന എനിക്ക് കിട്ടിയത് കുരിശുമരണമാണ് എന്ന് യേശുക്രിസ്തു പറയുന്നതായാണ് അയ്യപ്പനും കോശിയും എന്ന സിനിമയിലെ സീന്‍ വച്ചുള്ള ട്രോള്‍. ഞാന്‍ തയ്യാറാണ് എന്ന അടിക്കുറിപ്പോടെയാണ് മാര്‍ കൂറിലോസ് ട്രോള്‍ പങ്കുവച്ചത്.

പല ദേവാലയങ്ങളിലും കുന്നുകൂട്ടി വെച്ചിരിക്കുന്ന സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉള്ള കുരിശുകള്‍ ഇന്ന് ഉപയോഗശൂന്യമായി സ്വയം വിലപിക്കുകയാണെന്ന് കോവിഡ് സന്ദേശത്തില്‍ മാര്‍ കൂറിലോസ് പറഞ്ഞു. വിവാഹവും മാമോദീസയും പുരകൂദാശയും ശവസംസ്‌കാരം പോലും ലളിതമായി നടത്താന്‍ വൈറസ് പഠിപ്പിച്ചെന്നും കൂറിലോസ്.

കോടിക്കണക്കിനു ദരിദ്രര്‍ തലയ്ക്കുമീതെ ഒരു കൂരപോലുമില്ലാതെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുമ്പോള്‍ ശതകോടികള്‍ മുടക്കി കെട്ടിപ്പൊക്കിയ ദേവാലയ രമ്യഹര്‍മ്മ്യങ്ങള്‍ മാറാല പിടിച്ച് അടഞ്ഞുകിടക്കുകയാണ്. ആ സ്ഥാനത്തൊക്കെ ചെറിയ ദേവാലയങ്ങള്‍ നിര്‍മ്മിച്ച് ബാക്കി പണം കൊണ്ട് കുറെ അനാഥാലയങ്ങള്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍ ഇന്ന് ലോക് ഡൗണ്‍ കാലത്ത് വീടില്ലാത്തിനാല്‍ വീട്ടിലിരിക്കാന്‍ കഴിയാത്ത എത്രയോ പേര്‍ക്ക് വീടുകള്‍ ഉണ്ടാകുമായിരുന്നു. നിങ്ങള്‍ക്ക് ഒരേ സമയം സമ്പത്തിനെയും ദൈവത്തെയും ആരാധിക്കാന്‍ സാധ്യമല്ലെന്നു പഠിപ്പിച്ച യേശുവിന്റെ അനുയായികള്‍ ആ യേശുവിനെ അര്‍ഥവത്തായി പിന്തുടരാന്‍ ധനാര്‍ത്തിയും ആഡംബരവും ഒഴിവാക്കണമെന്നും ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത

കൂടുതല്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ ദുബായ് ആ‍ർടിഎ

പൊതു ജോയിൻ്റ് സ്റ്റോക്ക് കമ്പനിയിലേയ്ക്ക് മാറാന്‍ യൂണിയന്‍ കോപ്

അല്ലു അർജുൻ ഓക്കേ പറഞ്ഞാൽ പിന്നെ നമുക്കെന്ത് നോക്കാൻ, ഒരുമിച്ച് നേരെ ഒരു തമിഴ് പടം ചെയ്യാം: നെൽസൺ ദിലീപ് കുമാർ

വിവാഹമോചനത്തിന് ശേഷം പലരും എന്നെ 'സെക്കന്റ് ഹാൻഡ്' എന്നു വിളിച്ചു, വിവാഹ വസ്ത്രം കറുപ്പാക്കി മാറ്റിയത് പ്രതികാരം കൊണ്ടല്ല: സമാന്ത

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ആക്ഷൻ ചിത്രം, ’വല്ല്യേട്ടൻ’ ചിത്രത്തിലെ അപൂർവ്വ ദൃശ്യങ്ങളും രസകരമായ ഓർമ്മകളും

SCROLL FOR NEXT