സ്വവര്‍ഗ വിവാഹവും സ്‌പെഷ്യല്‍ മാരേജ് ആക്ട് 1954ന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി കേരളത്തിലെ ആദ്യ ഗേ ദമ്പതിമാരായ നികേഷും സോനുവും ഹൈക്കോടതിയെ സമീപിച്ചു. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
2018ല്‍ കണ്ടുമുട്ടിയ സോനുവും നികേഷും പിന്നീട് വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു ക്ഷേത്രത്തില്‍ ചെറിയ ചടങ്ങോടെയായിരുന്നു ഇവരുടെ വിവാഹം. പിന്നീട് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ചു. സ്വവര്‍ഗ വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ടിന് കീഴില്‍ വരുന്നില്ലെന്ന് മനസിലാക്കിയതോടെ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മറ്റുള്ളവരെ പോലെ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തങ്ങള്‍ക്കും തുല്യ പരിഗണന ലഭിച്ചില്ലെങ്കില്‍, സുപ്രീംകോടതി ഉത്തരവിന് വരെ എന്ത് വിലയെന്ന് സോനുവും നികേഷും ഹര്‍ജിയില്‍ ചോദിക്കുന്നു. സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാന്‍ നിയമം വിസമ്മതിച്ചാല്‍ അത് ആര്‍ട്ടിക്കിള്‍ 19(1)(a) അനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.