കൃഷിയിടത്തില്‍ കയറിയ പശുക്കള ഓടിച്ചതിന് ജമ്മു-കാശ്മീരില്‍ 48കാരനെ ക്രൂരമായി മര്‍ദ്ദിച്ച് ഗോരക്ഷകര്‍. ഗാരി ഗബ്ബാര്‍ ഗ്രാമവാസിയായ മുഹമ്മദ് അസ്ഗറിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 പേരോളം വരുന്ന സംഘമാണ് ആട്ടിടയനായ മുഹമ്മദ് അസ്ഗറിനെ മര്‍ദ്ദിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മേയാനെത്തിയ പശുക്കള്‍ അസ്ഗറിന്റെ കൃഷിയിടത്തില്‍ കയറുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്തത്. ഇത് കണ്ട അസ്ഗറിന്റെ മകന്‍ പശുക്കളെ കൃഷിയിടത്തില്‍ നിന്ന് ഓടിച്ചു. എന്നാല്‍ ഇതിന് പിന്നാലെ അസ്ഗറിനും മകനുമെതിരെ പരാതിയുമായി ഗോരക്ഷകര്‍ രംഗത്തെത്തി. പശുക്കളെ ഇവര്‍ മര്‍ദ്ദിച്ചുവെന്നും, ഒരു പശുവിന്റെ ശരീരത്തില്‍ മുറിവേറ്റിട്ടുണ്ടെന്നുമായിരുന്നു ആരോപണം. തുടര്‍ന്ന് അസ്ഗറിനോട് ഗ്രാമത്തലവന്റെ നേതൃത്വത്തിലുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ബന്ധുവിനൊപ്പം മീറ്റിങ്ങിനായെത്തിയ അസ്ഗറിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആക്ടിവിസ്റ്റ് മാലിക് അബ്ബാസ് ന്യൂസ് 18നോട് പറഞ്ഞു. ബന്ധുവിനും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ സംഘം ആഹ്വനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. നിരവധിയാളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നയീം അക്തര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.