Around us

ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂര്‍; ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം

ഇന്ധന വില വര്‍ധനവിനെതിരെയുള്ള പ്രതിഷേധത്തില്‍ ശശി തരൂര്‍ എം.പി. ഓട്ടോറിക്ഷ കെട്ടിവലിച്ചായിരുന്നു ശശി തരൂരിന്റെ പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിലൂടെയായിരുന്നു ഓട്ടോ കെട്ടിവലിച്ച് സമരം നടത്തിയത്.

ഐ.എന്‍.ടി.യുസിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.ഓട്ടോ തൊഴിലാളികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. നൂറിലേറെ ഓട്ടോറിക്ഷകള്‍ കെട്ടിവലിച്ചു.

ഇന്ധന വില വര്‍ധിപ്പിക്കുന്നത് അന്യായമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ടാക്‌സ് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നില്ല. ജനങ്ങളുടെ പേര് പറഞ്ഞ് ഭരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്.അവശ്യ സാധനങ്ങളുടെ വില ഉയരാന്‍ കാരണമാകുന്നു. സാധാരണക്കാരെന്റെ വിഷമം മനസിലാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഡല്‍ഹിയിലും കേരളത്തിലും ഉള്ളതെന്ന് ശശി തരൂര്‍ എം.പി കുറ്റപ്പെടുത്തി.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT