Around us

'പ്രകോപനം മനസിലാക്കാം, നിങ്ങളുടെ ദേഷ്യം ഞാന്‍ കേള്‍ക്കാം, പക്ഷെ അക്രമം അംഗീകരിക്കില്ല'; താക്കീതുമായി ഫ്രഞ്ച് പ്രസിഡന്റ്

ഫ്രാന്‍സിലെ നേത്രദാം പള്ളിയിലുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രവാചകന്റെ കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് മുസ്ലീങ്ങള്‍ക്കുണ്ടായ പ്രകോപനം മനസിലാക്കുന്നു, നിങ്ങളുടെ ദേഷ്യം കേള്‍ക്കാം, എന്നാല്‍ അത് ആക്രമണം നടത്താനുള്ള ഒഴികഴിവല്ലെന്നും പ്രസിഡന്റ് പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു നീസിലെ പള്ളിയില്‍ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമിയെന്ന് സംശയിക്കുന്ന ടുണീഷ്യന്‍ സ്വദേശിയായ 21 കാരന്‍ പൊലീസിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുറ്റവാളിയെന്ന് സംശയിക്കുന്ന മറ്റൊരാളെ കൂടി ശനിയാഴ്ച അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഇനിയും അക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആരാധനാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും ഉള്‍പ്പടെ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രവാചകന്റെ കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് മുസ്ലീങ്ങള്‍ക്കുണ്ടായ ഞെട്ടല്‍ മനസിലാക്കുന്നുവെന്നും, പക്ഷേ അക്രമത്തെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. 'എഴുതാനും, ചിന്തിക്കാനും, വരയ്ക്കാനുമുള്ള സ്വാതന്ത്ര്യത്തെ എപ്പോഴും സംരക്ഷിക്കും. എന്നാല്‍ ഇതിനര്‍ത്ഥം കാര്‍ട്ടൂണിനെ അധികാരികള്‍ ന്യായീകരിക്കുന്നുവെന്നോ ഫ്രാന്‍സ് മുസ്ലീവിരുദ്ധ രാഷ്ട്രമാണെന്നോ അല്ല', ഒരു അന്താരാഷ്ട്രമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു.

French President Emmanuel Macron's Response On Church Attack

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT