നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി.കമറുദ്ദീന്‍ എം.എല്‍.എയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. കമറുദ്ദീന്റെ ജാമ്യാപേക്ഷ 11ന് പരിഗണിക്കും.
അന്വേഷണത്തിന്റെ ഭാഗമായി തെളിവുകള്‍ ശേഖരിക്കാന്‍ രണ്ട് ദിവസത്തെ കസ്റ്റഡി അനിവാര്യമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 13 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ഈ ഘട്ടത്തില്‍ തന്നെ തെളിഞ്ഞിട്ടുണ്ടെന്നും കമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് കമറുദ്ദീന്‍. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സി.കെ.ശ്രീധരനാണ് കമറുദ്ദീന് വേണ്ടി കോടതിയില്‍ ഹാജരായത്.