തവന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് എതിര്‍പ്പുയര്‍ന്നപ്പോള്‍ മത്സരിക്കാനുള്ള ക്ഷണം നിരസിക്കുന്നതായി കഴിഞ്ഞ ദിവസം ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ കല്‍പ്പറ്റയും വട്ടിയൂര്‍ക്കാവും ഉള്‍പ്പെടെ ആറിടത്തേക്കുള്ള സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഫിറോസിന്റെ പേരുമെത്തുകയായിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ ഫിറോസ് കുന്നംപറമ്പിലിനെ സ്വീകരിച്ചുള്ള റാലിയും നടന്നു.
സാധാരണക്കാരനായി ഇത്രയധികം സാമൂഹ്യ-സന്നദ്ധ രംഗത്ത് ഇടപെടാന്‍ കഴിഞ്ഞ തനിക്ക് നിയമസഭയിലെത്തിയാല്‍ ഇതിലും കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കഴിയുമെന്ന് ഫിറോസ് കുന്നംപറമ്പില്‍.
ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം
ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരാളെയാണ് ഈ മണ്ഡലത്തിന് ആവശ്യം.ഒന്നുമല്ലാതിരുന്ന ഫിറോസ് കുന്നംപറമ്പില്‍ കേരളത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ചികില്‍സാ സഹായവും വീടുമെല്ലാം എത്തിക്കുന്നു. ജനങ്ങളുടെ പ്രയാസങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്ന ആളെയാണ് മണ്ഡലത്തില്‍ വേണ്ടത്.
നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വിമര്‍ശനം സ്വഭാവികമാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആരോപണങ്ങള്‍ ഉണ്ടാകും. പട്ടിണിയില്‍ നിന്നും പ്രാരാബ്ദങ്ങളില്‍ നിന്നും വന്ന ആളാണ്. ആളുകളെ ചേര്‍ത്ത് പിടിക്കാന്‍ മറ്റൊന്നും ആലോചിക്കേണ്ടി വന്നിട്ടില്ല. മീഡിയാ വണ്ണിലാണ് പ്രതികരണം.
എം.എല്‍.എ ആയാല്‍ തവനൂര്‍ മാത്രമാകുമോ ചാരിറ്റി പ്രവര്‍ത്തനം എന്ന ചോദ്യത്തിന് 'എന്നെ സംബന്ധിച്ച് വേദനയനുഭവിക്കുന്ന, വിഷമിക്കുന്ന ആളുകള്‍ കേരളത്തിന്റെ ഏത് കോണിലുണ്ടോ അവിടെയൊക്കെ ഓടിയെത്തി കാര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട് ചാരിറ്റി പ്രവര്‍ത്തനം ഒരിടത്തായി ഒതുക്കില്ല' ഫിറോസ്