Around us

കോട്ടയത്ത് സംസ്‌കാരം തടഞ്ഞ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു

കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ ബിജെപി കൗണ്‍സിലര്‍ ടിഎന്‍ ഹരികുമാറിനെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയും കേസുണ്ട്. ചുങ്കം സ്വദേശി ഔസേഫ് ജോര്‍ജിന്റെ സംസ്‌കാരമാണ് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞത്. അതേസമയം വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ച് സംസ്‌കാരം മുട്ടമ്പലം ശ്മശാനത്തില്‍ തന്നെ രാത്രി വൈകി നടത്തി.

ശനിയാഴ്ചയായിരുന്നു 83 കാരനായ ഔസേഫ് ജോര്‍ജിന്റെ വിയോഗം. മരണശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ ശ്മശാനത്തിലേക്കുള്ള വഴി അടച്ചുകെട്ടി സംസ്‌കാരത്തിന് എത്തിക്കുന്നത് തടയുകയായിരുന്നു.

തുടര്‍ന്ന് പ്രദേശവാസികള്‍ റോഡില്‍ കുത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി പ്രതിഷേധക്കാരോട് ആശയവിനിമയം നടത്തിയെങ്കിലും ഇവര്‍ പിന്‍മാറാന്‍ കൂട്ടാക്കിയില്ല. ഇവരെ പിന്‍തിരിപ്പിക്കാന്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമം വേണ്ടിവന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെ സ്ഥലത്തെത്തിച്ച് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT