ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തിനെ ഉയര്‍ത്തി. മദ്യപിച്ച് വാഹനമോടിച്ചാല്‍ 2000 രൂപ മുതല്‍ 10,000 രൂപ വരെയാകും ഈടാക്കുക. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിച്ചില്ലെങ്കില്‍ ഈടാക്കുന്ന പിഴ 1000 ആയി ഉയര്‍ത്തി. ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 10,000 രൂപയാകും പിഴയായി നല്‍കേണ്ടത്.
ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നതിന് 5000 രൂപ, ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ 2000 രൂപ, ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 25,000 മുതല്‍ 1 ലക്ഷം രൂപ വരെ, അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചാല്‍ 1000 മുതല്‍ 5000 രൂപ വരെ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍.
കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി ഇന്ന് മുതല്‍ നിലവില്‍ വരും. നേരത്തെ നടന്ന നിയമലംഘനങ്ങളുടെ പിഴശിക്ഷ തീരുമാനിക്കുന്നത് സെപ്റ്റംബര്‍ ഒന്നിന് ശേഷമാണെങ്കില്‍ പുതിയ പിഴ ബാധകമാകും.