ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമര്‍ശത്തില്‍ വി.എസ്. അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന കോടതിവിധിക്ക് പിന്നാലെ പരിഹാസവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.
ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പച്ചക്കള്ളം പറഞ്ഞതിന് കോടതി പിഴയിട്ട വി.എസ് അച്യുതാനന്ദന്‍ സഹായ ഫണ്ടിലേക്ക് എന്റെ വക അഞ്ച് രൂപ എന്നായിരുന്നു തഹ്ലിയയുടെ പരാമര്‍ശം.
സത്യം വിജയിക്കുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. വിധിക്ക് പിന്നാലെ കോടതി വിധി വി.എസ് അച്യുതാനന്ദനും സി.പി.ഐ.എമ്മിനുമേറ്റ പ്രഹരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.
ഈ വിധി വി.എസിന് മാത്രമല്ല നുണക്കഥകള്‍ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സി.പി.ഐ.എമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ്. വ്യാജ ആരോപണങ്ങളില്‍ പതറാതെ നിയമപോരാട്ടം നടത്തി വിജയിച്ച ഉമ്മന്‍ ചാണ്ടിക്ക് അഭിവാദ്യങ്ങളെന്നും സുധാകരന്‍ പറഞ്ഞു.
വി.എസ് അച്യുതാനന്ദന്‍ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരമാര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് തിരിച്ചടിയേറ്റത്. വി.എസ് ഉമ്മന്‍ചാണ്ടിക്ക് പത്ത്‌ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു കോടതി വിധി.