Around us

പിണറായി ഭക്തി മൂത്ത് സഖാക്കള്‍ക്ക് തലച്ചോറിന്റെ പ്രവര്‍ത്തനം നഷ്ടപ്പെട്ടോ: മെഗാതിരുവാതിരയെ പരിഹസിച്ച് ഫാത്തിമ തഹിലിയ

തിരുവനന്തപുരത്ത് സിപിഐഎം പാര്‍ട്ടി സമ്മേളത്തിനിടെ നടന്ന തിരുവാതിരക്കളിയെ പരിഹസിച്ച് എം.എസ്.എഫ് മുന്‍ ദേശീയ പ്രസിഡന്റ് ഫാത്തിമ തഹിലിയ. പിണറായി സ്തുതി ഗീതങ്ങളുടെ അകമ്പടിയോടെ നടന്ന തിരുവാതിര കണ്ടപ്പോള്‍ പിണറായി ഭക്തി മൂത്ത് സഖാക്കള്‍ക്ക് തലച്ചോറിന്റെ പ്രവര്‍ത്തനം നഷ്ടപ്പെട്ടോ എന്ന് സംശയിച്ചുപോയി എന്നാണ് ഫാത്തിമ തഹിലിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഫാത്തിമ തഹിലിയ പറഞ്ഞത്:

ഉത്തര്‍പ്രദേശില്‍ മോദിയുടെ പേരില്‍ ക്ഷേത്രമുണ്ടാക്കിയെന്നും തമിഴ്നാട്ടില്‍ നേതാവ് മരിച്ചതില്‍ മനംനൊന്ത് അനുയായികള്‍ ആത്മഹത്യ ചെയ്തെന്നും കേള്‍ക്കുമ്പോള്‍ അവിടങ്ങളിലെ പാര്‍ട്ടി അണികളുടെ ബുദ്ധി ശൂന്യതയെ കുറിച്ച് ഓര്‍ത്ത് പരിതപിച്ചിട്ടുണ്ട്. പിണറായി സ്തുതി ഗീതങ്ങളുടെ അകമ്പടിയോടെ നടന്ന തിരുവാതിര കണ്ടപ്പോള്‍ പിണറായി ഭക്തി മൂത്ത് തലച്ചോറിന്റെ പ്രവര്‍ത്തനം സഖാക്കള്‍ക്ക് നഷ്ടപ്പെട്ടോ എന്ന് സംശയിച്ചു പോയി. കേരളത്തില്‍ നിന്നും സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടി അപ്രത്യക്ഷമായി. ഇപ്പോഴുള്ളത് ദാസ്യമനോഭാവം പേറുന്ന പിണറായി സ്തുതിപാടകരായ ഫാന്‍സ് അസോസിയേഷന്‍ മാത്രമാണ്.

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടെയാണ് സിപിഐഎം അഞ്ഞൂറിലേറെ പേര്‍ പങ്കെടുപ്പിച്ച് മെഗാ തിരുവാതിര നടത്തിയത്. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് സമൂഹമാധ്യമത്തില്‍ ഉയര്‍ന്നുവന്നത്. വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പിണറായി വിജയനെ പാടി പുകഴ്ത്തിയ പാട്ടിനെതിരെയും ശക്തമായി വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.

ചെറുവാരക്കോണം സി.എസ്.ഐ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മെഗാ തിരുവാതിരയില്‍ 502 പേരാണ് പങ്കെടുത്തത്. പരിപാടി കാണാനും 500ലേറെ പേരെത്തി. പൊതു പരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന മാനദണ്ഡം നിലനില്‍ക്കെയാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരുവാതിര.

അതേസമയം, കൊവിഡ് മൂന്നാം തരംഗഭീഷണിക്കും എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിനും ഇടയില്‍ തിരുവനന്തപുരത്ത് വനിതകളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചതില്‍ അതൃപ്തി അറിയിച്ച് സി.പി.ഐ.എം സംസ്ഥാന നേതൃത്വം രംഗത്തെത്തി. വിഷയത്തില്‍ കൊവിഡ് മൂന്നാം തരംഗഭീഷണിക്കും എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിനും ഇടയില്‍ തിരുവനന്തപുരത്ത് വനിതകളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചതില്‍ അതൃപ്തി അറിയിച്ച് സി.പി.ഐ.എം സംസ്ഥാന നേതൃത്വം.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT