Around us

ഫാത്തിമയുടെ മരണത്തില്‍ ഗുരുതര ആരോപണം, തെളിവുകള്‍ നശിപ്പിച്ചെന്ന് പിതാവ്

THE CUE

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി പിതാവ്. ഐഐടി അധ്യാപകര്‍ തെളിവുകള്‍ നശിപ്പിച്ചെന്ന് ലത്തീഫ് ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ലത്തീഫ് തമിഴ്‌നാട് ഡിജിപിക്ക് അപേക്ഷ നല്‍കി. ആത്മഹത്യാ കുറിപ്പ് എഫ് ഐ ആറില്‍ ഉള്‍പ്പെടുത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ലത്തീഫ്.

മരണത്തില്‍ പങ്കുണ്ടെന്ന് ഫാത്തിമാ ലത്തീഫ് പറഞ്ഞ അധ്യാപകന്‍ സുദര്‍ശന്‍ പദ്മനാഭന്‍ ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാന്‍ അധ്യാപകരുടെ പിന്തുണ ലഭിച്ചില്ല. ഐഐടി അധ്യാപകരും പൊലീസും ഒത്തുകളിക്കുകയാണ്. ഫാത്തിമയുടേത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് കണ്ടെത്തണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു.

കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയും ചെന്നൈ ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സ് ഇന്റഗ്രേറ്റഡ് എം.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തുന്നതിനായി ഇടപണമെന്നും ആവശ്യപ്പെട്ട് ലത്തീഫ് മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നല്‍കിയിരുന്നു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.എല്‍.മാരായ എം. നൗഷാദ്, എം. മുകേഷ്, മേയര്‍ വി. രാജേന്ദ്ര ബാബു തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് ലത്തീഫ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. തുടര്‍ന്ന സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഊര്‍ജ്ജിത അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി തമിഴ്നാട് പോലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഡിജിപി ലോക്‌നാഥ് ബഹ്‌റ തമിഴ്നാട് ഡി.ജി.പി.യുമായും ചെന്നൈ സിറ്റി പോലീസ് കമ്മീഷണറുമായും ബന്ധപ്പെട്ടിരുന്നുവന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും ലത്തീഫ് നിവേദനം നല്‍കും. വെള്ളിയാഴ്ചയാണ് ഫാത്തിമയെ മരിച്ച നിലയില്‍ ഹോസ്റ്റലില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

ചെന്നൈ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് മരണത്തില്‍ അന്വേഷണം നടത്തുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെണമെന്ന് സഭയില്‍ എം നൗഷാദ് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഫാത്തിമാ ലത്തീഫിന്റെ മരണം അറിഞ്ഞയുടനെ പൊലീസിനെ അറിയിച്ചിരുന്നതായി മദ്രാസ് ഐഐടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

മദ്രാസ് ഐഐടിയിലെ വംശീയ വിവേചനമാണ് മകളുടെ മരത്തിന് കാരണമായതെന്ന് ഫാത്തിമയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.. ഐഐടിയില്‍ മതപരമായി വേര്‍തിരിവുണ്ടായിരുന്നെന്ന് മലയാളി വിദ്യാര്‍ത്ഥിനിയുടെ മാതാവ് സജിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വേര്‍തിരിവ് കാരണം വസ്ത്രധാരണത്തില്‍ പോലും മാറ്റം വരുത്തേണ്ടി വന്നെന്ന് ഫാത്തിമയുടെ മാതാവ് വെളിപ്പെടുത്തി. ഭയം മൂലമാണ് ബനാറസ് യൂണിവേഴ്സിറ്റിയില്‍ പഠനത്തിന് അയക്കാതിരുന്നത്. പക്ഷെ, തമിഴ്നാട്ടില്‍ ഇത് കരുതിയില്ലായിരുന്നെന്നും സജിത പറഞ്ഞിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT