റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് ഗാസിപൂരിലും സിംഘുവിലും കര്‍ഷകരുടെ ട്രാക്ടര്‍ റാലികള്‍ മുന്നോട്ട് പോയി. ബാരിക്കേഡും ഗ്രനേഡ് പ്രയോഗവുമായി പൊലീസ് തടയാന്‍ ശ്രമിച്ചു. ആയിരക്കണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ എത്തുന്നത്. കാര്‍ഷിക ഉപകരണങ്ങളും ആയുധങ്ങളും കര്‍ഷകര്‍ പ്രദര്‍ശിപ്പിച്ചു.
ട്രാക്ടറുകള്‍ തടഞ്ഞിട്ടിരിക്കുകയാണ്. പൊലീസും കര്‍ഷകരും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടി. കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സിംഘുവില്‍ ലാത്തിച്ചാര്‍ജ്ജ് നടന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍ഷകര്‍ക്ക് ട്രാക്ടര്‍ റാലി നടത്താന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ക്രീറ്റും കട്ടകളും ട്രക്കുകളും ഉപയോഗിച്ച് വഴി തടസ്സപ്പെടുത്തിയിരുന്നു.