Around us

റിഹാന മുസ്ലിമാണോ?; കര്‍ഷക സമരത്തെ പിന്തുണച്ചതിന് പിന്നാലെ മതം തിരഞ്ഞ് സംഘപരിവാര്‍

കര്‍ഷക സമരത്തെ പിന്തുണച്ച പോപ്പ് താരം റിഹാനയുടെ മതം തിരഞ്ഞ് സംഘപരിവാര്‍. കര്‍ഷക സമരത്തെ പിന്തുണച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലും റിഹാന ട്രെന്റിങ്ങാണ്. ട്വിറ്ററില്‍ ഏറഅറവും കൂടുതല്‍ ഫോളോവേഴ്‌സുള്ള നാലാമത്തെ താരമാണ് റിഹാന. 101 മില്യണ്‍ ആളുകളാണ് ഫോളോ ചെയ്യുന്നത്.

കര്‍ഷക സമരത്തെക്കുറിച്ചുള്ള വാര്‍ത്ത ഷെയര്‍ ചെയ്ത റിഹാന എന്ത് കൊണ്ടാണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്തതെന്ന് ചോദിച്ചു കൊണ്ടാണ് ട്വീറ്റ് ചെയ്തത്. ഇതിനെ പിന്നാലെയാണ് ഗൂഗിളില്‍ റിഹാനയെക്കുറിച്ച് ഇന്ത്യക്കാര്‍ സെര്‍ച്ച് ചെയ്യുന്നത്. ഗൂഗിള്‍ ട്രെന്റിലും റിഹാനയാണ് മുന്നിലുള്ളത്.

സെര്‍ച്ച് ചെയ്യുന്നവരില്‍ കൂടുതലും റിഹാനയുടെ മതം ഏതാണെന്നാണ് അന്വേഷിക്കുന്നത്. മുസ്ലിമാണോയെന്നാണ് അന്വേഷണം. ക്രിസ്ത്യാനിയായ റിഹാന എന്തിനാണ് കര്‍ഷക സമരത്തില്‍ പ്രതികരിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു.

റിഹാനയുടെ ട്വീറ്റോടെ കര്‍ഷക സമരം ആഗോള ശ്രദ്ധയിലേക്ക് വന്നിരിക്കുകയാണ്. നിരവധി പേരാണ് പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. സെലിബ്രിറ്റികള്‍ വസ്തുതകള്‍ മനസിലാക്കി പ്രതികരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബോളിവുഡ് താരം കങ്കണ റണൗത്തും റിഹാനക്കെതിരെ രൂക്ഷമായി പ്രതികരിച്ചു.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT