ശശി തരൂര്‍ 
Around us

മാപ്പുകൊടുക്കാനാവില്ല; ചെങ്കോട്ടയില്‍ പറക്കേണ്ടത് ത്രിവര്‍ണ പതാകയെന്ന് ശശി തരൂര്‍

ചെങ്കോട്ടയില്‍ ഒരുവിഭാഗം കര്‍ഷകര്‍ കൊടി കെട്ടിയതിനെ അപലപിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍, ചെങ്കോട്ടയില്‍ പറക്കേണ്ടത് ത്രിവര്‍ണ പതാകയാണ്. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും ശശി തരൂര്‍ ട്രീറ്റ് ചെയ്തു.

തുടക്കം മുതല്‍ താന്‍ കര്‍ഷക സമരത്തെ പിന്തുണച്ചിട്ടുണ്ട്. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. നിയമലംഘനത്തിന് മാപ്പ് കൊടുക്കാനാവില്ല. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ പറക്കേണ്ടത് വിശുദ്ധ ത്രിവര്‍ണ പതാകയാണെന്നും ശശി തരൂര്‍ കുറിച്ചു.

.

ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത ഒരുവിഭാഗമാണ് ചെങ്കോട്ടയില്‍ കടന്ന് കൊടികെട്ടിയത്. ഐടിഒയിലും പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും പ്രതിഷേധക്കാരെത്തി. ചെങ്കോട്ടയിലെത്തിയവരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.

അക്രമത്തിന് പിന്നില്‍ കര്‍ഷകരല്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. ബി.കെ.യു(ഉഗ്രഹാന്‍), കിസാന്‍ മസ്ദുര്‍ സംഘ് എന്നിവരാണ് വിലക്ക് ലംഘിച്ചത്. ഇവരുമായി ബന്ധമില്ലെന്നും സംയുക്ത സമരസമിതി വ്യക്തമാക്കി. ദേശീയ സ്മാരകങ്ങളിലെ ഇത്തരം സമരങ്ങളെ പിന്തുണയ്ക്കില്ലെന്നും അവര്‍ വ്യക്തമാക്കി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

SCROLL FOR NEXT