പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തടഞ്ഞ് പ്രതിഷേധവുമായി കര്‍ഷകര്‍. പഞ്ചാബില്‍ തെരെഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ മോദിയെ ആണ് ഹുസൈനിവാലയിലെക്ക് പോകുന്ന വഴിയുള്ള ഫ്‌ളൈ ഓവറില്‍ വെച്ച് തടഞ്ഞത്.
15-20 മുനുട്ടോളം മോദിയുടെ വാഹന വ്യൂഹം ഫ്‌ളൈ ഓവറില്‍ കുടുങ്ങി കിടന്നു. തുടര്‍ന്ന് ബത്തിന്‍ഡയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മോദി മടങ്ങി.
ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷിമണ്ഡപം സന്ദര്‍ശിക്കാനാണ് മോദി എത്തിയത്. എന്നാല്‍ രക്തസാക്ഷി മണ്ഡപത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൈ ഓവറില്‍ വെച്ചാണ് തടഞ്ഞത്.
ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് യാത്ര റോഡ് മാര്‍ഗം ആക്കിയത്. പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് യാത്ര തിരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് മോദി പഞ്ചാബിലെത്തിയത്.