Around us

‘ആരാധനാലയം ആരുടേതെന്ന് പരാമര്‍ശിക്കരുത്’ ; മാധ്യമങ്ങള്‍ക്കുള്ള നോട്ടീസില്‍ പിഴവെന്നും വിശദീകരണം തേടിയെന്നും കേന്ദ്രമന്ത്രി 

THE CUE

ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ചാനലിനും വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട നോട്ടീസില്‍ പിഴവുണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. സംഭവത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായും വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി അറിയിച്ചു നോട്ടീസില്‍ പെരുമാറ്റച്ചട്ടം മാത്രമാണ് പരാമര്‍ശിക്കേണ്ടിയിരുന്നത്. അതില്‍ ആരാധനാലയം ആരുടേതാണെന്ന് വെളിപ്പെടുത്താന്‍ പാടില്ലെന്നാണ് ചട്ടമെന്നും മന്ത്രി വിശദീകരിച്ചു. സംഭവത്തില്‍ പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

മാധ്യമസ്വാതന്ത്ര്യത്തെ നരേന്ദ്രമോദി സര്‍ക്കാര്‍ പിന്‍തുണയ്ക്കുകയാണ് ചെയ്യുന്നതെന്നും സംഭവത്തില്‍ പ്രധാനമന്ത്രി ആശങ്കരേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ അവകാശപ്പെട്ടിരുന്നു. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ കേബിള്‍ ടിവി ആക്ടിന്റെ ലംഘനമുണ്ടായെന്ന് ആരോപിച്ചാണ് ഇരു ചാനലുകള്‍ക്കും 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് 6 മണിക്കൂറിന് ശേഷവും മീഡിയ വണ്ണിന്റെ നിരോധനം 14 മണിക്കൂറിന് ശേഷവും പിന്‍വലിക്കുകയായിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തുയര്‍ന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT