Around us

'ആ 130 കോടിയില്‍ ഞാനില്ല', രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രിയോട് വിയോജിപ്പറിയിച്ച് സോഷ്യല്‍ മീഡിയാ പ്രചരണം

ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് സുപ്രീം കോടതി അനുമതിയോടെ ഉയരുന്ന രാമക്ഷേത്രം മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്ന് പ്രധാമനന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രി പറഞ്ഞ 130 കോടിയില്‍ ഞങ്ങളിലെന്ന കാമ്പയിന്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. കറുപ്പ് പശ്ചാത്തത്തിലുള്ള കാര്‍ഡ് വ്യാപകമായി ഷെയര്‍ ചെയ്താണ് കാമ്പയിന്‍

ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നവരെന്ന് നരേന്ദ്രമോഡി പറഞ്ഞ ആ 130 കോടി ജനങ്ങളില്‍ ഞാനില്ല എന്നാണ് കാമ്പയിന്‍ പോസ്റ്ററിലെ വാചകം. പരസ്യരംഗത്തെ ഡിസൈനര്‍ അന്‍വര്‍ സാദത്ത് ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ ആണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

സംവിധായകന്‍ ആഷിക് അബു, നടന്‍ വിനയ് ഫോര്‍ട്ട്, ഗാനരചയിതാവ് ബികെ ഹരിനാരായണന്‍, ശീതള്‍ ശ്യാം, അഞ്ജലി അമീര്‍, സിഎസ് ചന്ദ്രിക, രശ്മി സതീഷ് തുടങ്ങിയവര്‍ കാമ്പയിനിന്റെ ഭാഗമായിട്ടുണ്ട്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT