Around us

‘എനിക്കൊഴികെ എല്ലാവര്‍ക്കും അറിയാം’; വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍തിത്വം സ്‌കൂളിലെ പ്രണയം പോലെയെന്ന് കണ്ണന്‍ ഗോപിനാഥന്‍

THE CUE

നിയമസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കണ്ണന്‍ ഗോപിനാഥന്‍. വട്ടിയൂര്‍ക്കാവില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്‍ ഐഎസ്എസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് കാര്യം എല്ലാവരും അറിഞ്ഞിട്ടും താന്‍ മാത്രം അറിഞ്ഞില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

സ്‌കൂളില്‍ പഠിച്ച് കാലത്ത് എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു എന്ന് സ്‌കൂളില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. ആ പെണ്‍കുട്ടിക്കൊഴികെ. അതു പോലെയാണ് ഈ വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പ് കാര്യം. എനിക്ക് ഒഴികെ എല്ലാവര്‍ക്കും അറിയാം!
കണ്ണന്‍ ഗോപിനാഥന്‍

2012 ബാച്ച് സിവില്‍ സര്‍വീസില്‍ നിന്നും പഠിച്ചിറങ്ങിയ കണ്ണന്‍ ഗോപിനാഥന്‍ ദാദ്ര ആന്റ് നാഗര്‍ ഹവേലി കളക്ടറായിരുന്നു. ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹം സിവില്‍ സര്‍വീസ് ഉപേക്ഷിച്ചത് വിവാദമായി. പ്രളയകാലത്ത് അവധിയെടുത്ത് കേരളത്തിലെത്തി കണ്ണന്‍ ഗോപിനാഥന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും വാര്‍ത്തയായിരുന്നു.

വട്ടിയൂര്‍ക്കാവില്‍ ,തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. മേയര്‍ എന്ന നിലയില്‍ വികെ പ്രശാന്തിന്റേത് മികച്ച പ്രവര്‍ത്തനമാണെന്നാണ് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റെ വിലയിരുത്തല്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT