Around us

'തെറ്റ് പറ്റാത്തവരായി ആരുമില്ല മനുഷ്യരില്‍'; പി ശശിക്ക് അയോഗ്യതയില്ലെന്ന് ഇ.പി ജയരാജന്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി പി ശശിയെ നിയമിച്ചതിനെതിരെ പി ജയരാജന്‍ ഉയര്‍ത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പി ശശിക്ക് അയോഗ്യതയില്ലെന്നും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് നിയമനം അംഗീകരിച്ചതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

പി ശശിക്ക് ഒരു അയോഗ്യതയുമില്ല, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തിന് എന്ത് അയോഗ്യത. തെറ്റ് തിരുത്തി എല്ലാവരെയും ശരിയായ നിലയിലേക്ക് നയിക്കാനുള്ളതാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടിയെന്നും ഇപി ജയരാജന്‍ പറഞ്ഞു.

മനുഷ്യരായി ജനിച്ചവര്‍ക്കെല്ലാവര്‍ക്കും തെറ്റ് പറ്റും, തെറ്റ് പറ്റാത്തവരായി ആരുമില്ല മനുഷ്യരില്‍. നമ്മള്‍ ജീവിതത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കും ആ നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ പ്രവര്‍ത്തന രംഗത്ത് ചെറിയ പിശകുകളും തെറ്റുകളും സംഭവിച്ചേക്കാം, അങ്ങനെ സംഭവിച്ചാല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ആ തെറ്റുകള്‍ പരിശോധിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തിരുത്തി സഖാക്കളെ ശരിയായ നിലയിലേക്ക് നയിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

തെറ്റ് ആവര്‍ത്തിക്കുമോ എന്ന ആശങ്കയില്ലെന്നനും തെറ്റ് പറ്റിയ സഖാക്കള്‍ ശരിയായ നിലയില്‍ കൂടുതല്‍ ശക്തരായി വന്ന അനുഭവാണ് പാര്‍ട്ടിക്കുള്ളതെന്നും ജയരാജന്‍ പറഞ്ഞു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT