Around us

ഇരുപതാം നൂറ്റാണ്ടില്‍ കുട്ടികള്‍ കുറയാന്‍ കാരണം ഫെമിനിസ്റ്റുകള്‍; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിബിഎസ്ഇ പത്താം ക്ലാസ് ചോദ്യ പേപ്പര്‍

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സി.ബി.എസ്.ഇ പത്താം ക്ലാസ് ടേം വണ്‍ പരീക്ഷ. ശനിയാഴ്ച നടന്ന ഇംഗ്ലീഷ് പരീക്ഷയിലാണ് തികച്ചും സ്ത്രീവരുദ്ധമായതും പുരുഷാധിപത്യത്തിന് പരിക്ക് പറ്റുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുമുള്ള ചോദ്യങ്ങള്‍ സി.ബി.എസ്.ഇ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത്.

''കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരത്തെ ഭാര്യാ വിമോചനം ഇല്ലാതാക്കി എന്ന് നിരീക്ഷിക്കാന്‍ ആളുകള്‍ വൈകി. അനുസരണ ശീലത്തില്‍ മാതൃകയാകാന്‍ അമ്മമാര്‍ക്കും ഭാര്യമാര്‍ക്കും സാധിച്ചില്ല. പുരുഷനെ താഴെയിറക്കാനുള്ള ശ്രമത്തില്‍ ഭാര്യയും അമ്മയും ഇല്ലാതായി,'' എന്നര്‍ത്ഥം വരുന്ന പാസേജ് നല്‍കി അതിന് അനുസൃതമായ തലക്കെട്ട് നല്‍കാനാണ് ചോദ്യം.

ഇരുപതാം നൂറ്റാണ്ടില്‍ കുട്ടികള്‍ കുറയാന്‍ കാരണം ഫെമിനിസ്റ്റ് പ്രക്ഷോഭമാണ്. അച്ചടക്കമില്ലായ്മ പ്രശ്‌നമല്ലാതായതോടെ കുടുംബങ്ങളിലെ പാറ്റേണ്‍ ഇല്ലാതായി, എന്നും ചോദ്യപേപ്പറില്‍ പറയുന്നു.

ഇതിന് പുറമെ നിരവധി വിവാദ പരാമര്‍ശങ്ങളാണ് ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ചില കൗമാരക്കാര്‍ തങ്ങളുടേതായ ലോകത്തില്‍ മാത്രമാണ് ജീവിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പാസേജ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഇതിന് പല ഘടകങ്ങള്‍ കാരണമായി വന്നുവെന്ന് പാസേജില്‍ പരാമര്‍ശിക്കുന്നു.

വീടുകളില്‍ രക്ഷാകര്‍തൃ അധികാരമില്ലായ്മയാണ് ഇതിന് പ്രധാന കാരണം. ഒരു നൂറ്റാണ്ടു മുമ്പു വരെ ഭര്‍ത്താവായിരുന്നു വീടുകളിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഭാര്യ ഭര്‍ത്താവിനെ അനുസരിച്ച് വന്നു... എന്ന് ചോദ്യ പേപ്പറില്‍ പറയുന്നു. '' ഭര്‍ത്താവിന്റെ ആധിപത്യം അംഗീകരിച്ചാല്‍ മാത്രമേ ഭാര്യയെ കുട്ടികളും അനുസരിക്കുകയുള്ളു,'' തുടങ്ങി യുക്തിസഹമല്ലാത്തതും പുരുഷാധിപത്യത്തെ പിന്തുണക്കുന്നതുമായി നിരവധി വിവാദ പരാമര്‍ശങ്ങളാണ് ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ചോദ്യപേപ്പറിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. നമ്മള്‍ കുട്ടികളെ ഇതൊക്കെയാണോ പഠിപ്പിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചോദിച്ചു. ബി.ജെ.പി സര്‍ക്കാര്‍ സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍ വീക്ഷണങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ്. അല്ലാതെ എന്തിനാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയത്, പ്രിയങ്ക ചോദിച്ചു. വിഷയം സബ്ജക്ട് എക്‌സ്‌പേര്‍ട്ട്‌സിന് വിശദ പരിശോധയ്ക്ക് നല്‍കുമെന്ന് സി.ബി.എസ്.ഇ പി.ആര്‍.ഒ പറഞ്ഞു.

അച്ഛന്റെ മരണം വിഷാദത്തിലാക്കി, രക്ഷപ്പെടാൻ സഹായിച്ചത് സിനിമ, സദസ്സിലെ അഭിനന്ദനങ്ങളും കയ്യടികളുമായിരുന്നു തെറാപ്പി: ശിവകാർത്തികേയൻ

ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ

നസ്രിയയുടെ കഥാപാത്രത്തിന് പ്രചോദനമായത് എന്റെ അമ്മ, പ്രിയദർശിനി എന്ന പേരിൽ നിന്നാണ് 'സൂഷ്മദർശിനി' എന്ന പേര് വന്നത്: എം സി ജിതിൻ

മിമിക്രി കലാകാരന്മാർ നടന്മാരാകുന്ന സംസ്കാരം തമിഴ് സിനിമയ്ക്കുണ്ടായിരുന്നില്ല, മലയാള സിനിമയാണ് എന്നെ പ്രചോദിപ്പിച്ചത്: ശിവകാർത്തികേയൻ

ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായവയും വോട്ടായി മാറിയതും; To The Point

SCROLL FOR NEXT