Election

മണ്ഡലത്തെ കുടുംബസ്വത്താക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും, എ.കെ.ബാലനെതിരെ പോസ്റ്ററുകള്‍

എ.കെ.ബാലനും ഭാര്യ പി.കെ ജമീലക്കുമെതിരെ പാലക്കാട് പോസ്റ്ററുകള്‍. പാലക്കാട് തരൂര്‍ മണ്ഡലത്തില്‍ എ.കെ.ബാലന് പകരം ഡോ.പി.കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സിപിഐഎം തീരുമാനമാണ് അണികള്‍ക്കിടയില്‍ എതിര്‍പ്പുയര്‍ത്തിയിരിക്കുന്നത്. 'പാര്‍ട്ടി അധികാരം വച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുക തന്നെ ചെയ്യു'മെന്നാണ് പോസ്റ്ററില്‍. സേവ് കമ്യൂണിസം എന്ന പേരിലാണ് പോസ്റ്ററുകള്‍.

രണ്ട് ടേം വ്യവസ്ഥയില്‍ ഇളവില്ലെന്ന നിലപാടിന് പിന്നാലെ ബാലന് പകരം ഭാര്യ ജമീലയെ തരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐഎം സംസ്ഥാന സമീതി തീരുമാനിച്ചിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട ദളിത് നേതാക്കളെ അവഗണിച്ച് കുടുംബ പാരമ്പര്യം മാത്രം പരിഗണനയാക്കി പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തരൂര്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷമുണ്ട്. പട്ടികജാതി ക്ഷേമസമിതി ജില്ലാ ഭാരവാഹി പൊന്നുക്കുട്ടനെയോ, ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ കെ.ശാന്തകുമാരിയെയോ ഈ സീറ്റില്‍ പരിഗണിക്കണമായിരുന്നുവെന്നാണ് മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം.

ഭാര്യ പി.കെ ജമീല ഇക്കുറി സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത മന്ത്രി എ.കെ.ബാലന്‍ സമീപദിവസങ്ങളില്‍ നിഷേധിച്ചിരുന്നു. കള്ളവാര്‍ത്തകളാണ് പുറത്തുവരുന്നതെന്നായിരുന്നു ചാനല്‍ അഭിമുഖങ്ങളില്‍ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞിരുന്നത്. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തല്‍. പ്രാഥമിക ചര്‍ച്ചയില്‍ ആരുടെ പേര് വേണമെങ്കിലും വരാമെന്നും ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രചരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി ബാലന്‍ അടുത്ത ദിവസങ്ങളില്‍ പറഞ്ഞിരുന്നു.

സിപിഐഎം മുന്‍ കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായിരുന്നു പി.കെ കുഞ്ഞച്ചന്റെ മകള്‍ കൂടിയാണ് ഡോ.പി.കെ.ജമീല. ആരോഗ്യവകുപ്പിന്റെ ആര്‍ദ്രം മിഷന്റെ ഡയറക്ടറാണ്.2016ല്‍ എ.കെ.ബാലന്‍ 67,047 വോട്ടിനാണ് കോണ്‍ഗ്രസിലെ സി.പ്രകാശിനെ തരൂരില്‍ തോല്‍പ്പിച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 64,175 വോട്ട് നേടിയായിരുന്നു എ.കെ.ബാലന്റെ വിജയം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT