Election

ഇലക്ഷന്‍ കഴിഞ്ഞു, നമോ ടിവി അപ്രത്യക്ഷം

THE CUE

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് നരേന്ദ്രമോദിക്ക് വേണ്ടി പ്രചരണം നടത്തുന്നുവെന്ന് ആരോപണം നേരിട്ട നമോ ടിവി വോട്ടെടുപ്പിന് പിന്നാലെ അപ്രത്യക്ഷമായി. സെറ്റ് ടോപ് ബോക്‌സുകളില്‍ ചാനല്‍ ലഭ്യമല്ല. 2019 ലോക്‌സഭാ ഇലക്ഷന്‍ പ്രചരണത്തുടക്കത്തില്‍ മാര്‍ച്ച് 26നാണ് മുന്നറിയിപ്പുകളോ പരസ്യമോ ഇല്ലാതെ നമോ ടിവി വിവിധ സര്‍വീസ് പ്രൊവൈഡറുകള്‍ വഴി പ്രേക്ഷകരിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലികളും പ്രസംഗങ്ങളും പ്രചരണവും ആളുകളിലെത്തിക്കാന്‍ ബിജെപി തുടങ്ങിയതാണ് ചാനല്‍ എന്നായിരുന്നു ആ ഘട്ടത്തില്‍ ഉയര്‍ന്ന പ്രധാന ആരോപണം. ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ബിജെപി നേതാക്കളുടെ അഭിമുഖങ്ങളും റാലികളുമായിരുന്നു പ്രധാനമായും സംപ്രേഷണം ചെയ്തിരുന്നത്.

ടാറ്റാ സ്‌കൈ, വീഡിയോകോണ്‍,ഡിഷ് ടിവി തുടങ്ങിയ ഡിറ്റിഎച്ച് പ്ലാറ്റ്‌ഫോമുകള്‍ സൗജന്യമായാണ് നമോ ടിവി ഉള്‍പ്പെടുത്തിയിരുന്നത്. പ്രേക്ഷകര്‍ക്കും സൗജന്യമായി ലഭിച്ചിരുന്ന ചാനലായിരുന്നു നമോ ടിവി. സേ നമോ എഗയിന്‍ എന്ന പരസ്യത്തിനൊപ്പമായിരുന്നു ചാനല്‍. നാപ്‌റ്റോള്‍ പോലുള്ള പരസ്യചാനല്‍ മാത്രമാണ് നമോ ടിവി എന്നായിരുന്നു വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയിരുന്ന വിശദീകരണം.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടി പരാതികള്‍ വന്നതിന് പിന്നാലെ നമോ ടിവിയിലെ എല്ലാ റെക്കോര്‍ഡഡ് പരിപാടികളും നേരത്തെ സര്‍ട്ടിഫൈ ചെയ്ത ശേഷം പ്രദര്‍ശിപ്പിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. നമോ ടിവിക്കെതിരെ നടപടി എടുക്കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇലക്ഷന്‍ കമ്മിഷനെ വിമര്‍ശിച്ചിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT