Election

രാഷ്ട്രീയ അന്തസുണ്ടെങ്കില്‍ ആന്റണിയെ പോലെ പിണറായി രാജിവയ്ക്കണം, മാറി നില്‍ക്കെന്നാണ് ജനവിധി പറയുന്നതെന്ന് മുല്ലപ്പള്ളി

THE CUE

തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 2004ല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തോല്‍വിയിലെത്തിയപ്പോള്‍ എ കെ ആന്റണി ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് പിണറായി മാതൃകയാക്കണം. നാണമുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നാണ് അന്ന് പിണറായി വിജയന്‍ ആന്റണിയോടെ ആവശ്യപ്പെട്ടത്.

രാഷ്ട്രീയ അന്തസുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവയ്ക്കണം. മാധ്യമങ്ങളോട് മാറി നില്‍ക്കാന്‍ പറഞ്ഞ മുഖ്യമന്ത്രിയോട് മാറി നില്‍ക്കെന്നാണ് ജനവിധി പറയുന്നത്
മുല്ലപ്പള്ളി രാമചന്ദ്രന്‍

വാര്‍ത്താ സമ്മേളനത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം.

പരനാറിയെന്ന വിളി രാജ്യം അംഗീകരിക്കുമെന്ന് പിണറായി കരുതിയോ, സ്റ്റാലിനിസ്റ്റ് ആയ പിണറായി ഉടുപ്പിലും നടപ്പിലും ശരീരഭാഷയിലും സ്റ്റാലിനെ അനുകരിക്കുകയാണ്. പിണറായി വിജയന്റെ അടിമയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെന്നും മുല്ലപ്പള്ളി. രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശം

സ്ത്രീത്വത്തെ അപമാനിക്കുന്നതായിരുന്നു. പിണറായി വിജയന്റെ അഹന്തയ്ക്കും ധിക്കാരത്തിനും എതിരെയുള്ള വിധിയാണ്. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിവസത്തില്‍ വൈകിട്ട് തന്നെ രാജി വയ്ക്കുകയാണ് പിണറായി ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിന് എല്‍ഡിഎഫിനെ വേണ്ടെന്ന് മനസിലാകുന്നതാണ് 123 നിയമസഭാ മണ്ഡലങ്ങളില്‍ മുന്നണി പിറകിലാണെന്നത്.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT