നരേന്ദ്ര മോദി തരംഗത്തില്‍ കേവലഭൂരിപക്ഷം നേടി അധികാരത്തിലേക്ക് ബിജെപി. 2014നേക്കാള്‍ നിലമെച്ചപ്പെടുത്തി വന്‍ വിജയമാണ് എന്‍ഡിഎ നേടിയത്. ബിജെപി 300 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് 50ലേക്ക് ചുരുങ്ങി.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ അഭയം തേടിയതാണെന്നതടക്കമുള്ള ബിജെപിയുടെ ആരോപണങ്ങള്‍ ദേശീയ തലത്തില്‍ ബിജെപിക്ക് ഗുണം ചെയ്തുവെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുുപ്പിലെ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടെങ്കിലും കേരളത്തില്‍ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്നെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണത്തില്‍ ബഹുദൂരം മുന്നിലായിരുന്ന ഇടതുപക്ഷത്തിനെ ഇരുപതില്‍ ഒരു സീറ്റില്‍ മാത്രമൊതുക്കിയാണ് നിലവില്‍ കോണ്‍ഗ്രസ് മുന്നേറുന്നത്.
ശബരിമല വിഷയം മുന്‍നിര്‍ത്തി പ്രചരണം നടത്തി തൃശൂര്‍ പിടിക്കാനിറങ്ങിയ സുരേഷ് ഗോപിക്ക് തിരിച്ചടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നിലയിലേക്കെത്താന്‍ സുരേഷ് ഗോപിയ്ക്കായില്ല. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന്‍ എഴുപത്തിയേഴായിരം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് ബിജെപി.
ഈ തെരഞ്ഞെടുപ്പില്‍ ബിജെപി, വിജയം ഉറപ്പെന്ന് വിശ്വസിച്ചിരുന്ന രണ്ട് മണ്ഡലങ്ങളായിരുന്നു തിരുവനന്തപുരവും പത്തനംതിട്ടയും. വോട്ടെടുപ്പിന് ശേഷമുള്ള സര്‍വേ ഫലങ്ങളും തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് വീശിയടിച്ച യുഡിഎഫ് തരംഗത്തില്‍ ശബരിമല യുവതി പ്രവേശനം അനുകൂലമാകുമെന്ന കെ സുരേന്ദ്രന്റെ മോഹവും പത്തനംതിട്ടയില്‍ പൊലിഞ്ഞു. ബിജെപിയുടെ മൂന്നാം പ്രതീക്ഷയായിരുന്ന തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ആറ് മാസത്തിനുള്ളില്‍ ബിജെപി നിര്‍ണായകമാകുന്ന മറ്റൊരു ഏറ്റുമുട്ടലിന് സംസ്ഥാനം സാക്ഷ്യം വഹിക്കും. വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനാല്‍ കെ. മുരളീധരന്‍ ഒഴിയുന്ന വട്ടിയൂര്‍കാവ് നിയമസഭ മണ്ഡലത്തിലും എം എല്‍ എ മരിച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തും. ഇരുമണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നുവെന്നത് ഇടത് വലത് മുന്നണികള്‍ക്ക് മത്സരം നിര്‍ണായകമാക്കും.
സംസ്ഥാനത്ത് ശബരിമല വിഷയം സുവര്‍ണാവസരമാക്കി നേട്ടമുണ്ടാക്കാമെന്ന ബിജെപി നീക്കങ്ങള്‍ക്കേറ്റത് കനത്ത തിരിച്ചടി. പ്രതീക്ഷവെച്ച പത്തനംതിട്ട, തിരുവനന്തപുരം തൃശൂര്‍ മണ്ഡലങ്ങളില്‍ ചലനമുണ്ടാക്കാന്‍ ബിജെപിക്കായില്ല. മുന്നണിക്ക് അവതരിപ്പിക്കാനാകുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെന്ന നിലയില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെയും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെയും തൃശൂരില്‍ സുരേഷ് ഗോപിയെയും ഇറക്കിയായിരുന്നു പോരാട്ടം. എന്നാല്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മൂന്നിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയായി ഇവര്‍ ഉയര്‍ന്നുവന്നില്ല. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്, കഴിഞ്ഞകുറി ഒ രാജഗോപാല്‍ നടത്തിയ പ്രകടനം പോലും സാധ്യമായിട്ടില്ല. മണ്ഡലത്തില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. ശബരിമല ക്ഷേത്രമുള്‍പ്പെടുന്ന പത്തനംതിട്ട പിടിക്കാനാണ് കെ സുരേന്ദ്രനെ ഇറക്കിയത്. എന്നാല്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായി. തൃശൂര്‍ ഇങ്ങെടുക്കുകയാണെന്ന് പറഞ്ഞ സുരേഷ്‌ഗോപിയും മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.
ശബരിമല വിഷയത്തില്‍ യഥാര്‍ത്ഥ ഹിന്ദുവിശ്വാസികളുടെ പ്രതിഷേധം ആളിക്കത്തിയെന്നും അത് തെരഞ്ഞെടുപ്പില്‍ തങ്ങളെ തുണച്ചെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും മുഖ്യമന്ത്രിയുടെ അഹന്തയ്ക്കും ജനങ്ങള്‍ നല്‍കിയ മറുപടിയാണെന്നും മുല്ലപ്പള്ളി. ശബരിമല വിഷയം ശബരിമലയും കൈകാര്യം ചെയ്ത രീതിയില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്ന് തെളിയിക്കപ്പെട്ടു.
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ ഇടിച്ചുനിരത്തി ബിജെപി മുന്നേറ്റം. അമ്പേ തകര്‍ന്നടിഞ്ഞ സിപിഎമ്മിന് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ഊര്‍ജ്ജം പോലുമുണ്ടായില്ല. 'തൃണമൂല്‍ ഗുണ്ടായിസ'ത്തെ സിപിഎം അണികള്‍ കാവിക്കൊടി പിടിച്ചാണ് തോല്‍പ്പിക്കാന്‍ ശ്രമിച്ചത്. സിപിഎം വോട്ടുകള്‍ ബിജെപിക്ക് വീണപ്പോള്‍ മമതയ്ക്ക് കോട്ട കാക്കാനായില്ല.
പി ജയരാജനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി എംവി ജയരാജനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. സ്ഥാനാര്‍ത്ഥിയാക്കിയതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ജയരാജനെ മാറ്റി പാര്‍ട്ടിയില്‍ അദ്ദേഹത്തെ ദുര്‍ബലപ്പെടുത്താനുള്ള നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നീക്കം വിജയിച്ചെന്നായിരുന്നു ആരോപണം.
എല്‍ഡിഎഫിന്റെ കുത്തക മണ്ഡലമായ ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയത്തിലേക്ക്. സിറ്റിങ് എംപി പികെ ബിജുവിനെതിരെ ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യയുടെ മുന്നേറ്റം. സിറ്റിങ് എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് രാജിവെക്കാതെ മല്‍സരിച്ചപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചാണ് ഫലത്തിനായി രമ്യ കാത്തിരുന്നത്. കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യ ഹരിദാസ്. ഉറച്ച മണ്ഡലമെന്ന് സിപിഎം അവകാശപ്പെട്ട ആലത്തൂരില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പാട്ടുംപാടി മല്‍സരിക്കാനിറങ്ങിയ രമ്യ പറഞ്ഞത് പോലെ വിജയിച്ചു കയറി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുടര്‍ ഭരണം. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി ബിജെപിയുടെ മുന്നേറ്റം. 2014ല്‍ അധികാരത്തിലെത്തിയതിനേക്കാള്‍ മികച്ച മുന്നേറ്റത്തോടെയാണ് മോദി ഭരണത്തുടര്‍ച്ച നേടുന്നത്.
എറണാകുളം ലോകസഭ മണ്ഡലത്തിലെ ചരിത്രം തിരുത്താനായിരുന്നു സിപിഎമ്മിന്റെ ശ്രമം. എന്നാല്‍ പാര്‍ട്ടി ചിഹ്നം വിട്ട് സ്വതന്ത്രരിലൂടെ മാത്രമേ എറണാകുളം പിടിക്കാന്‍ കഴിയൂ എന്ന് ചരിത്രം തിരുത്താനുള്ള സി.പി.എം ശ്രമം പരാജയപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവിനെയായിരുന്നു പാര്‍ട്ടി ചുമതലയേല്‍പ്പിച്ചത്. എന്നാല്‍ ശക്തമായ യുഡിഎഫ് തരംഗത്തില്‍ രാജീവിന് അടിതെറ്റി.
കുത്തക മണ്ഡലം തിരിച്ചു പിടിച്ച് യുഡിഎഫ് . കസ്തുരിരംഗന്‍ റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ പ്രതിഷേധവും ഇടുക്കി പിടിക്കാന്‍ 2014ല്‍ ഇടതുപക്ഷത്തെ സഹായിച്ചപ്പോള്‍ അടിതെറ്റിയത് ഡീന്‍ കുര്യാക്കോസിനായിരുന്നു. ഇടതുപക്ഷം പരീക്ഷിച്ച ആറു സ്വതന്ത്രരില്‍ വിജയം കണ്ട രണ്ടില്‍ ഒരാളായിരുന്നു ജോയ്‌സ് ജോര്‍ജ്ജ്. ഇരുവരും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഡീന്‍ കുര്യാക്കോസിന്. ലക്ഷം കടന്ന ഭൂരിപക്ഷം.
മമതാ ബാനര്‍ജി കടുത്ത പ്രതിരോധമുയര്‍ത്തിയിട്ടും പശ്ചിമ ബംഗാളില്‍ ബിജെപി മുന്നേറ്റം. എന്‍ഡിഎയില്‍ സഖ്യകക്ഷിയായ നിതീഷ് കുമാറിനൊപ്പം ചേര്‍ന്നാണ് മല്‍സരമെങ്കിലും ഒറ്റയ്ക്ക് ബിഹാറില്‍ വരുംകാലങ്ങളില്‍ പിടിമുറുക്കുമെന്ന് വ്യക്തമാക്കി ബിജെപി മുന്നേറ്റം. ബിജെപിയോട് മൃദു സമീപനം സ്വീകരിച്ച നവീന്‍ പട്‌നായിക്കിന് ഒഡീഷയില്‍ കനത്ത പ്രഹരമേല്‍പ്പിച്ച് ബിജെപി മുന്നേറ്റം.
എക്സ്റ്റിപോള്‍ ഫലങ്ങള്‍ ശരിവച്ച് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തുടര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ആഘോഷത്തിന് തുടക്കമിട്ടിരിക്കുകയാണ് രാജ്യത്തെ ബിജെപി കേന്ദ്രങ്ങള്‍. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, കര്‍ണാടക എന്നിവിടങ്ങളില്‍ തരംഗമുണ്ടാക്കിയിരിക്കുകയാണ് ബിജെപി. അഹമ്മദാബാദിലും, ബംഗളൂരുവിലും ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരിക്കുകയാണ്.
ലീഡ് ചെയ്യുന്നത് സോണിയ ഗാന്ധി മാത്രം, സഖ്യമില്ലാത്തത് ബിജെപിക്ക് അനുകൂലം. ലോകസ്ഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഘട്ട ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമാണ്. എന്‍ഡിഎയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കാതിരുന്നത് തിരിച്ചടിയായി എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോകസഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി- രാഷ്ട്രീയ ലോക് ദള്‍ എന്നിവര്‍ സഖ്യത്തിലേര്‍പ്പെട്ടിരുന്നുവെങ്കിലും അത് തുണച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എണ്‍പത് സീറ്റുകളില്‍ 22 സീറ്റില്‍ മാത്രമാണ് സഖ്യം ലീഡ് ചെയ്യുന്നത്. 57 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമാണ് മുന്നിലുള്ളത്. നിലവില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി വരെ ഇപ്പോള്‍ പിന്നിലാണ്. സോണിയ ഗാന്ധി മാത്രമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റിലും ബിജെപിക്ക് ലീഡ്
ഹരിയാനയില്‍ ആകെയുള്ള 10 മണ്ഡലങ്ങളിലും ബിജെപി ലീഡ് ചെയ്യുന്നു.
ആദ്യഫലസൂചനകള്‍ മോദി സര്‍ക്കാരിന് തുടര്‍ച്ചയെന്ന് വ്യക്തമാക്കുന്നു. കേവലഭൂരിപക്ഷത്തിനുള്ള സീറ്റില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു. 294 സീറ്റിലാണ് ബിജെപി ഒറ്റയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഉത്തര്‍പ്രദേശിലും ബിജെപിയുടെ മുന്നേറ്റം.
വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ലീഡ് 87,000 പിന്നിട്ടു
തെലങ്കാനയില്‍ 12 ഇടത്ത് തെലങ്കാന രാഷ്ട്ര സമിതി മുന്നേറുന്നു. ബിജെപി നാലിടത്ത്. കോണ്‍ഗ്രസ് ലീഡ് ഒരിടത്ത് മാത്രം
ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് ലീഡ് 4 ഇടത്ത് മാത്രം. ബംഗാളില്‍ സിപിഎമ്മിന് ഒരിടത്തും ലീഡില്ല.
പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്റെ ലീഡ് മുപ്പതിനായിരത്തിലേക്ക്. പാലക്കാട്ട് മലമ്പുഴയിലൊഴികെ 6 നിയമസഭാ മണ്ഡലങ്ങളിലും എം ബി രാജേഷ് പിന്നില്‍
പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്റെ ലീഡ് മുപ്പതിനായിരത്തിലേക്ക്.
കര്‍ണാടകയില്‍ ബിജെപി 23 സീറ്റുകളില്‍ മുന്നേറുന്നു. കോണ്‍ഗ്രസ് സഖ്യത്തിന് ലീഡ് 5 ഇടത്തുമാത്രം
പശ്ചിമബംഗാളില്‍ 20 ഇടത്ത് തൃണമൂല്‍ കോണ്‍ഗ്രസിന് ലീഡ്. 14 ഇടത്ത് ബിജെപി മുന്നേറ്റം, കോണ്‍ഗ്രസ് 3 ഇടത്ത് ലീഡ് ചെയ്യുന്നു.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 48,000 പിന്നിട്ടു
ആന്ധ്ര പ്രദേശില്‍ ആകെയുള്ള 25 ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 22 ഇടത്ത് മുന്നേറുന്നു.
ഗുജറാത്തില്‍ ബിജെപി മുന്നേറ്റം 25 ഇടത്ത്. കോണ്‍ഗ്രസ് ലീഡ് ഒരു സീറ്റില്‍ മാത്രം
എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന് മികമികച്ച ലീഡ്. ആഹ്ലാദ പ്രകടനവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍
ഉത്തര്‍പ്രദേശില്‍ 48 ഇടത്ത് എന്‍ഡിഎ മുന്നേറ്റം. 19 ഇടത്ത് എസ്പി-ബിഎസ്പി ഗഡ്ബന്ധന്‍ ലീഡ് ചെയ്യുന്നു. രണ്ടിടത്ത് കോണ്‍ഗ്രസ്
ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് 17 ഇടത്ത് ലീഡ്. തെലുങ്കുദേശം 7 ഇടത്ത് മുന്നേറുന്നു.
ഡല്‍ഹിയിലെ ആകെയുള്ള 7 സീറ്റിലും ബിജെപി കുതിപ്പ്
ഏത് തരംഗത്തിലും ഇടതുപക്ഷത്തിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന നാല് ലോകസഭ മണ്ഡലങ്ങളിലും തകര്‍ച്ച നേരിടുന്നുവെന്നാണ് ആദ്യഫല സൂചനകള്‍. എക്‌സിറ്റ് പോളുകളില്‍ ഇടതുപക്ഷം വിജയിക്കുമെന്ന പ്രവചിച്ച പാലക്കാടും ആറ്റിങ്ങലിലും യുഡിഎഫ് ലീഡ് നേടുകയാണ്. പാലക്കാട് ലോകസഭ മണ്ഡലത്തില്‍ തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ ലീഡ് നേടിയിരുന്നു. ആദ്യ മണിക്കൂറില്‍ ഒരു തവണ മാത്രമാണ് ഇടത് സ്ഥാനാര്‍ത്ഥി എം പി രാജേഷ് ലീഡ് നേടിയത്. ആലത്തൂരില്‍ തുടക്കത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി പി കെ ബിജു ലീഡ് നേടിയെങ്കില്‍ ഒരു മണിക്കൂര്‍ പിന്നിട്ടതോടെ യുഡിഎഫ് മുന്നിലെത്തി.
സ്മൃതി ഇറാനിയെ പിന്നിലാക്കി അമേഠിയില്‍ രാഹുല്‍ ഗാന്ധി മുന്നേറുന്നു.
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ലീഡ് ഇരുപതിനായിരത്തിലേക്ക
കടുത്ത ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും മികച്ച ലീഡ് നിലനിര്‍ത്തി കോണ്‍ഗ്രസ്
കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് ആദ്യ ഒന്നര മണിക്കൂറിലെ ഫലസൂചന. 20 ഇടത്തും യുഡിഎഫിന് ലീഡ്. കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താനും ആലത്തൂരില്‍ രമ്യ ഹരിദാസിനും പാലക്കാട്ട് വികെ ശ്രീകണ്ഠനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും മികച്ച ലീഡ്
ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ ലീഡ് 680 കടന്നു.
ബിജെപി സഖ്യം 300 ഇടത്ത് ലീഡ് ചെയ്യുന്നു. യുപിഎ മുന്നേറ്റം കേവലം 118 ഇടത്ത് മാത്രം, 105 സീറ്റുകളില്‍ മറ്റുള്ളവര്‍
പഞ്ചാബില്‍ 9 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. എന്‍ഡിഎയ്ക്ക് 3 സീറ്റുകളില്‍ ലീഡ്.
രാഹുല്‍ ഗാന്ധിക്കൊപ്പം ഉറച്ചു നില്‍ക്കുകയാണ് വയനാട് ലോകസഭ മണ്ഡലം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി ലീഡ് നേടി. ആദ്യ മണിക്കൂറില്‍ തന്നെ ലീഡ് 25000 കടന്നു.
പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂലും 15 വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
ഹിമാചല്‍ പ്രദേശില്‍ ബിജെപി 4 സീറ്റില്‍ ലീഡ് ചെയ്യുന്നു.
അമേഠിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പിന്നില്‍. സ്മൃതി ഇറാനി 6000 വോട്ടിന് മുന്നില്‍
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 32,000 പിന്നിട്ടു. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് ബിജെപി. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മൂന്നാമത്
കോഴിക്കോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്റെ ലീഡ് പതിനയ്യായിരം കടന്നു.
തമിഴ്‌നാട്ടില്‍ 29 ഇടത്ത് ഡിഎംകെയുടെ മുന്നേറ്റം
റായ്ബറേലിയില്‍ സോണിയ ഗാന്ധി പിന്നില്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്റെ ലീഡ് ഇരുപതിനായിരം കടന്നു
ബിഹാറില്‍ 25 ഇടത്ത് എന്‍ഡിഎ മുന്നേറ്റം. ആര്‍ജെഡി ലീഡ് 6 ഇടത്ത് മാത്രം
കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ലീഡ് പതിനായിരം കടന്നു
സംസ്ഥാനത്തെ 20 സീറ്റുകളിലും യുഡിഎഫ് മുന്നേറ്റം
എന്‍ഡിഎയ്ക്ക് 273 ഇടത്ത് ലീഡ്. യുപിഎ മുന്നേറ്റം 118 ഇടത്തുമാത്രം, 102 ഇടത്ത് മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നു.
വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ലീഡ് 25,000 പിന്നിട്ടു
രാജസ്ഥാനില്‍ ആകെയുള്ള 25 ല്‍ 22 ഇടത്ത് ബിജെപി ലീഡ് ചെയ്യുന്നു.
ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 19 ഇടത്ത് ലീഡ് ചെയ്യുന്നു.
ഒഡീഷയില്‍ ബിജെപി മുന്നേറ്റം 8 ഇടത്ത്. ബിജു ജനതാദള്‍ 3 ഇടത്ത് ലീഡ് ചെയ്യുന്നു.
മഹാരാഷ്ട്രയില്‍ 31 ഇടത്ത് ബിജെപി ലീഡ്. കോണ്‍ഗ്രസ് സഖ്യത്തിന് 5 ഇടത്ത് ലീഡ്.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 15 ഇടത്ത് മുന്നേറുന്നു. 10 സീറ്റുകളില്‍ ബിജെപിക്ക് ലീഡ്. ഒരിടത്ത് കോണ്‍ഗ്രസ്.
ഒഡീഷയില്‍ ബിജെപി 8 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബിജു ജനതാദളിന് മുന്നേറുന്നത് ഒരു മണ്ഡലത്തില്‍
പഞ്ചാബില്‍ കോണ്‍ഗ്രസ് 10 സീറ്റില്‍ ലീഡ് ചെയ്യുന്നു. ശിരോമണി അകാലിദളിന് ഒരു മണ്ഡലത്തില്‍ ലീഡ്
മഹാരാഷ്ട്രയില്‍ ബിജെപി 28 ഇടത്ത് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് സഖ്യം 4 ഇടത്ത് മുന്നില്‍
കേരളത്തില്‍ 18 ഇടത്ത് യുഡിഎഫ് മുന്നില്‍, എല്‍ഡിഎഫ് ലീഡ് രണ്ടിടത്ത്, വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ലീഡ് 15,000 കടന്നു.
ആന്ധ്രയില്‍ 7 ഇടത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലീഡ്. തെലുങ്കുദേശത്തിന് ലീഡ് 2 ഇടത്ത് മാത്രം
മദ്ധ്യപ്രദേശില്‍ 25 ഇടത്ത് ബിജെപി സഖ്യത്തിന് ലീഡ്. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് ഒരിടത്ത് മാത്രം
ഉത്തര്‍പ്രദേശില്‍ 24 സീറ്റില്‍ ബിജെപി മുന്നില്‍. 9 ഇടത്ത് മഹാഗഡ്ബന്ധന്‍
ബംഗാളില്‍ ടിഎംസി 13 ഇടത്തും ബിജെപി 12 ഇടത്തും ലീഡ് ചെയ്യുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 200ന് മുകളിലേക്ക് ലീഡ്. യുപിഎയുടെ ലീഡ് നൂറ് കടന്നു
ആദ്യ ഫലസൂചനകളില്‍ യുഡിഎഫിന് കേരളത്തില്‍ കൃത്യമായ മുന്നേറ്റം. എല്‍ഡിഎഫ് 4 മണ്ഡലങ്ങളിലും യുഡിഎഫ് 15 ഇടത്തും ലീഡ് ചെയ്യുന്നു
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ലീഡ്
ബിഹാറിലെ ഒമ്പത് സീറ്റുകളില്‍ ബിജെപി മുന്നില്‍
അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നിലെന്ന് ആദ്യ ഫലസൂചന
ആദ്യ സൂചനകളില്‍ എന്‍ഡിഎയ്ക്കാണ് മുന്നേറ്റം, 160 ന് മുകളില്‍ സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുമ്പോള്‍ യുപിഎ 65ന് മുകളില്‍ സീറ്റുകളിലും മറ്റുള്ളവര്‍ 32ന് മുകളിലും
രാഹുല്‍ ഗാന്ധി ആയിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് അജയ് മാക്കന്‍. പ്രതിപക്ഷം പരിഭ്രാന്തിയിലെന്ന് മീനാക്ഷി ലേഖി
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ രാവിടെ എട്ടിന് ആരംഭിച്ചു. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്.