Election

ജോയ്‌സ് ജോര്‍ജ്ജിനോട് പകരം വീട്ടി ഡീന്‍ കുര്യാക്കോസ്, കുത്തക മണ്ഡലം തിരിച്ചു പിടിച്ച് യുഡിഎഫ് 

THE CUE

കസ്തുരിരംഗന്‍ റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ പ്രതിഷേധവും ഇടുക്കി പിടിക്കാന്‍ 2014ല്‍ ഇടതുപക്ഷത്തെ സഹായിച്ചപ്പോള്‍ അടിതെറ്റിയത് ഡീന്‍ കുര്യാക്കോസിനായിരുന്നു. ഇടതുപക്ഷം പരീക്ഷിച്ച ആറു സ്വതന്ത്രരില്‍ വിജയം കണ്ട രണ്ടില്‍ ഒരാളായിരുന്നു ജോയ്‌സ് ജോര്‍ജ്ജ്. ഇരുവരും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഡീന്‍ കുര്യാക്കോസിന്. ലക്ഷം കടന്ന ഭൂരിപക്ഷം.

കസ്തൂരി രംഗന്‍ സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഹാറേഞ്ച് സംരക്ഷണ സമിതിയുടെ ജോയ്സ് ജോര്‍ജിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാണ് ഇടുക്കി ഇടതുപക്ഷം പിടിച്ചത്. കത്തോലിക്ക സഭയുടെ പിന്തുണയും ജോയ്സ് ജോര്‍ജിന് ലഭിച്ചു. കോണ്‍ഗ്രസിലെ യുവനേതാവ് ഡീന്‍ കുര്യാക്കോസിനെ 50542 വോട്ടുകള്‍ക്കായിരുന്നു 2014ല്‍ ജോയ്സ് ജോര്‍ജ് പരാജയപ്പെടുത്തിയത്. 382,019 വോട്ട് ജോയ്‌സ് ജോര്‍ജ്ജ് നേടിയപ്പോള്‍ 331,477 വോട്ടാണ് ഡീനിന് അന്ന് നേടാനായത്.

പീരുമേട് എന്ന പേരില്‍ ആദ്യമായി ഈ മേഖലയില്‍ നിന്ന് മണ്ഡലം രൂപം കൊള്ളുമ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പി.കെ.വാസുദേവന്‍ നായരായിരുന്നു ആദ്യ പ്രതിനിധിയായത്. 1971-ല്‍ ഇടുക്കി എന്ന് പേരുമാറ്റിയ മണ്ഡലം പി.പി.എസ് പത്രോസ് സി.പി.ഐയ്ക്ക് വേണ്ടി നിലനിര്‍ത്തിയപ്പോള്‍ 77-ല്‍ സി.എം.സ്റ്റീഫന്‍ കോണ്‍ഗ്രസിന് വേണ്ടി ആദ്യമായി മണ്ഡലം പിടിച്ചു. 1980-ല്‍ എം.എം.ലോറന്‍സിലൂടെ വീണ്ടും ഇടത്പക്ഷത്തിന്റേതായി മണ്ഡലം. പക്ഷേ 1984-ലെ ഇന്ദിര തരംഗത്തിന് ശേഷം കേരളകോണ്‍ഗ്രസിന്റേയും കോണ്‍ഗ്രസിന്റേയും കുത്തകയായി ഇടുക്കി മാറി.

പി.ജെ.കുര്യനും പാലാ കെ.എം.മാത്യുവും എ.സി.ജോസും പി.സി.ചാക്കോയും തുടര്‍ച്ചയായി കോണ്‍ഗ്രസിന് വേണ്ടി ഇടുക്കിയെ പ്രതിനിധീകരിച്ചു. 1999-ല്‍ സൂര്യനെല്ലി വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ കെ.ഫ്രാന്‍സിസ് ജോര്‍ജ് ആരോപണവിധേയനായ പി.ജെ കുര്യനെ പരാജയപ്പടുത്തി. 2004 ലും ബെന്നി ബഹ്നാനെ തോല്‍പ്പിച്ച് ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയെ ഇടുതുപക്ഷത്ത് തന്നെ നിര്‍ത്തി. എന്നാല്‍ 2009ല്‍ പി.ടി തോമസ് ഫ്രാന്‍സിസ് ജോര്‍ജിനെ പരാജയപ്പെടുത്തി.

016ലെ നിയമസഭ തിരഞ്ഞെടുപ്പിലെ അവസ്ഥ ഇതായിരുന്നു.

മണ്ഡലം വിജയി -ഭൂരിപക്ഷം

ദേവികുളം എസ്.രാജേന്ദ്രന്‍ (സി.പി.ഐ.എം) 5782

ഉടുമ്പന്‍ചോല എം.എം.മണി (സി.പി.ഐ.എം) 1109

പീരുമേട് ബി.ജി.ബിജിമോള്‍ (സി.പി.ഐ) 314

കോതമംഗലം ആന്റണി ജോണ്‍ (സി.പി.ഐ.എം) 19282

മൂവാറ്റുപുഴ എല്‍ദോ എബ്രഹാം (സി.പി.ഐ) 9375

തൊടുപുഴ പി.ജെ.ജോസഫ് (കേരള കോണ്‍ഗ്രസ് എം) 45587

ഇടുക്കി റോഷി അഗസ്റ്റിന്‍ (കേരള കോണ്‍ഗ്രസ് എം) 9333

ബി.ജെ.പിക്ക് കേരളത്തിലേറ്റവും പ്രതീക്ഷ കുറഞ്ഞ മണ്ഡലങ്ങളിലൊന്നുകൂടിയാണ് ഇടുക്കി.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT